മലപ്പുറം: രജിസ്ട്രേഷൻ പ്ലേറ്റില്‍ കൃത്രിമം നടത്തി നികുതി വെട്ടിച്ച് കേരളത്തില്‍ സര്‍വീസ് നടത്തിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് പിടികൂടി. കെ എ 03 എ എഫ് 4938 എന്ന കര്‍ണാടക രജിസ്ട്രേഷനിലുള്ള, ഗുണ്ടല്‍പേട്ട് സ്വദേശിയുടെ ഇന്നോവ ക്രിസ്റ്റ കോണ്‍ട്രാക്ട് കാര്യേജ് വാഹനമാണ് മഞ്ചേരിയില്‍ വെച്ച് മോട്ടോര്‍ വാഹന വകുപ്പ് പിടികൂടിയത്. പിടിച്ചെടുത്ത വാഹനത്തിന് നികുതി ഇനത്തിലും മറ്റു ഗതാഗത നിയമലംഘനങ്ങള്‍ക്കെല്ലാം ചേര്‍ത്ത് 51,000 രൂപ പിഴ ഈടാക്കി.
പരിശോധനയില്‍ പെടാതിരിക്കാനും ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാനും രജിസ്ട്രേഷൻ പ്ലേറ്റില്‍ കൃത്രിമം നടത്തിയാണ് വാഹനം ഓടിയിരുന്നത്. കോണ്‍ട്രാക്ട് കാര്യേജിന്റെ മഞ്ഞ നമ്ബര്‍ പ്ലേറ്റ് മാറ്റി പ്രൈവറ്റ് കാറെന്ന് തോന്നിപ്പിക്കുന്നതിനായി വെള്ള നമ്ബര്‍ പ്ലേറ്റ് ആണ് ഉപയോഗിച്ചിരുന്നത്. സംശയം തോന്നിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ വാഹനത്തിന് ഫിറ്റ്നസ് ഇല്ലെന്നും കേരളത്തിലേക്ക് കടക്കുന്നതിനുള്ള പെര്‍മിറ്റ് ഇല്ലെന്നും നിയമപരമായ നികുതി ഒടുക്കിയിട്ടില്ലെന്നും ഉദ്യോഗസ്ഥരെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് രജിസ്ട്രേഷൻ പ്ലേറ്റിന്റെ കളര്‍ മാറ്റിയതെന്നും മനസ്സിലായി. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
Read more: ജനനായകന് വിടനൽകാൻ ജനപ്രവാഹം; വിലാപയാത്ര കൊട്ടാരക്കരയിലേക്ക്; തിരുവനന്തപുരം കടന്നത് 7 മണിക്കൂറെടുത്ത്
ഇതര സംസ്ഥാനത്ത് ഓടുന്ന കോണ്‍ട്രാക്ട് കാര്യേജ് വാഹനങ്ങള്‍ കേരളത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ചെക്ക്പോസ്റ്റില്‍ നിന്ന് പെര്‍മിറ്റ് എടുത്ത് നികുതിയൊടുക്കണം. എന്നാല്‍ ഇതര സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത പ്രൈവറ്റ് വാഹനങ്ങള്‍ക്ക് ചെക്ക്പോസ്റ്റില്‍ വച്ച് പെര്‍മിറ്റ്, ടാക്സ് എന്നിവ അടയ്ക്കേണ്ടതില്ല.നികുതി വെട്ടിക്കാനാണ് നമ്ബര്‍ പ്ലേറ്റില്‍ കൃത്രിമം കാണിച്ചത്. പിഴ അടച്ചതോടെ രാത്രി തന്നെ വാഹനം വിട്ടുകൊടുത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം