ഭിന്നലിംഗക്കാർക്ക് ലിംഗ മാറ്റ ശസ്ത്രക്രിയ വിലക്കി റഷ്യൻ പാർലമെന്റ്. രാജ്യത്ത് ഭിന്നലിംഗക്കാർക്കെതിരെയുണ്ടാകുന്ന ഏറ്റവും ഒടുവിലത്തെ മനുഷ്യാവകാശ ലംഘനമാണ് ഇത്. ഇത് സംബന്ധിച്ച ബില്ലിന് ഇനി ഉപരിസഭയുടെയും റഷ്യൻ പ്രസിഡൻറ് പുട്ടിന്റെയും അനുമതി കൂടി മതി. ഇത് രണ്ടും ഔപചാരികമായ കടമ്പകൾ മാത്രമാണ്.
സർക്കാർ രേഖകളിൽ നേരത്തെ നൽകിയിട്ടുള്ളതിൽ നിന്ന് വ്യത്യസ്ഥമായി പുതിയതായി ലിംഗ മാറ്റം സംഭവിച്ചുവെന്ന് എഴുതി ചേർക്കുന്നത് അധോ സഭയായ ഡ്യൂമ പാസാക്കിയ ബില്ലിൽ വിലക്കിയിട്ടുണ്ട്. ലിംഗ മാറ്റം നടത്തിയ വ്യക്തികൾ ഉൾപ്പെടുന്ന വിവാഹങ്ങൾ റദ്ദാക്കുമെന്നും ഭിന്നലിംഗത്തിൽ ജനിച്ച കുഞ്ഞുങ്ങളെ ദത്തെടുക്കുന്നത് വിലക്കുമെന്നും ബില്ലിലുണ്ട്. രാജ്യത്തെ പൗരന്മാരെയും കുഞ്ഞുങ്ങളെയും സംരക്ഷിക്കുന്നതിന് വേണ്ടിയാണ് നടപടിയെന്ന് ബില്ല് പാസാക്കി കൊണ്ട് ഡ്യൂമ സഭ സ്പീക്കർ വ്യാഷ്സ്ലാവ് വലാദിൽ വ്യക്തമാക്കി.
കടുത്ത എതിർപ്പാണ് പുതിയ ബില്ലിനെതിരെ രാജ്യത്ത് ഉയരുന്നത്. ബില്ലിനെ സാത്താനിസം എന്ന് വിശേഷിപ്പിച്ച ഭിന്ന ലിംഗ സമുദായം തങ്ങളുടെ മൗലികമായ അവകാശങ്ങളെ അടിച്ചമർത്താനുള്ള ആയുധമായാണ് കണക്കാക്കുന്നത്. രാജ്യത്തെ മെഡിക്കൽ – ശാസ്ത്ര മേഖലകളിൽ നിന്നും വലിയ പ്രതിഷേധം പുടിൻ ഭരണകൂടം നേരിടുകയാണ്. ഒരു വിഭാഗത്തിന്റെ മാനസികവും ആരോഗ്യപരവുമായ നിലനില്പിനെയാണ് ഈ നിരോധനം ബാധിക്കുന്നതെന്ന് റഷ്യയിലെ ഇൻഡിപെന്റഡ് സൈക്യാടി വിഭാഗം ആരോപിക്കുന്നു. ദേദഗതി ചെയ്ത ബിൽ റഷ്യൻ ഭരണകൂടത്തിന്റെ തികഞ്ഞ അധികാര ദുർവിനിയോഗത്തിനുള്ള ഉദാഹരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നു.
പതിറ്റാണ്ടുകളുടെ പഴക്കമുള്ള അടിച്ചമർത്തലുകൾ ;-
മൂന്നാം ലിംഗ ജനതയ്ക്കെതിരെയുള്ള റഷ്യൻ ഭരണ കൂടത്തിന്റെ അടിച്ചമർത്തൽ നടപടികൾക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. പരമ്പരാഗത കുടുംബ മൂല്യങ്ങൾ എന്ന പ്രഖ്യാപിത നിലപാടിന് പ്രസിഡന്റ് വ്ലാഡിമിർ പുടിൻ ഊന്നൽ നൽകിയപ്പോൾ റഷ്യൻ ഓർത്തഡോക്സ് ചർച്ച് ഒരു പരിധി വരെ ശക്തമായ പിന്തുണ നൽകി . 2013-ൽ, ക്രെംലിൻ ഭരണകൂടം LGBTQ വിഭാഗത്തിന്റെ അവകാശങ്ങൾ നിയന്ത്രിക്കുന്ന ആദ്യത്തെ നിയമനിർമ്മാണം അംഗീകരിച്ചു. പ്രായപൂർത്തിയാകാത്തവർക്കിടയിൽ അസാധാരണമായ ലൈംഗിക ബന്ധങ്ങൾക്ക് നൽകുന്ന പരസ്യ അംഗീകാരത്തെയും അനുമതിയെയും നിരോധിക്കുന്നതായിരുന്നു നിയമം. 2020 ൽ പുടിൻ സ്വവർഗ വിവാഹം നിയമവിരുദ്ധമാക്കുന്ന ഭരണഘടനാ പരിഷ്കരണം കൊണ്ടുവന്നു. 2022 ഡിസംബറോടെ സിനിമകളിലെ സാഹിത്യത്തിലോ മാധ്യമങ്ങളിലും പെട്ട വ്യക്തികളുടെ ഏതെങ്കിലും തരത്തിലുള്ള പോസിറ്റീവായ നടപടികളോ വരുന്നത് നിയമവിരുദ്ധമാക്കി.
ഒരു വർഷത്തോളം നീണ്ടുനിന്ന മാരത്തൺ ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ഇപ്പോൾ ഭിന്നലിംഗക്കാർക്കെതിരായി കടുത്ത നിയമങ്ങളുമായി ബിൽ പാർലമെൻറിൽ എത്തുന്നത്. പുതിയ വില്ലൻ റഷ്യൻ ഭരണഘടനയുടെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. റഷ്യ പിന്തുടരുന്ന ലോകാരോഗ്യസംഘടനയുടെ മെഡിക്കൽ ക്ലാസ്സിഫിക്കേഷൻ പട്ടികയായ ഇൻറർനാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ക്ലാസ്സിഫിക്കേഷൻ ഓഫ് ഡിസീസസ് ആൻഡ് ഹെൽത്ത് റിലേറ്റഡ് പ്രോബ്ലംസിന്റെ പത്താം പതിപ്പിന് അനുസൃതമായി ഭിന്നലിംഗത്തിൽ പെടുക എന്നത് മാനസികാരോഗ്യപരമായ അസുഖമാണെന്ന് വിലയിരുത്തുന്നു.
1960 കൾ മുതൽ സോവിയറ്റ് യൂണിയനിൽ ഭിന്നലിംഗ വിഭാഗങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് പഠനങ്ങൾ നടക്കുന്നുണ്ടായിരുന്നു അന്ന് നിയമങ്ങൾ ഇത്രയും കഠിനം അല്ലായിരുന്നു എന്നു മാത്രമല്ല ലിംഗമാറ്റം വരുത്താൻ ഭിന്നലിംഗക്കാർക്ക് യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയനിലും റഷ്യയിലും ഭിന്നലിംഗക്കാർക്ക് മെഡിക്കൽ നിയമസഹായത്തിന് എല്ലാ സാധ്യതകളും നിലനിന്നിരുന്നു.
ലിംഗമാറ്റം എന്നത് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയുടെ മേൽ അടിച്ചേൽപ്പിക്കുന്ന ഒന്നാണെന്ന് റഷ്യൻ ഭരണകൂടം സാധാരണ ജന വിഭാഗങ്ങളെ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
വൈദ്യശാസ്ത്രമേഖലയിൽ നിന്ന് വലിയ എതിർപ്പാണ് പുതിയ നിയമ ഭേദഗതികൾക്കെതിരെ ഉണ്ടാകുന്നത് നിയമം പ്രാബല്യത്തിൽ വരുന്നതോടെ മൂന്നാം ലിങ്കക്കാരൻ സ്വതവേയുള്ള വിഷാദ നിരക്കും ആത്മഹത്യാ ചിന്തകളും മൂന്നു മടങ്ങിലേറെ വർദ്ധിക്കാൻ സാധ്യതയുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. മൂന്നാം ലിംഗ വിവാഹങ്ങൾ അസാധുവാക്കുന്നതും കുട്ടികളുടെ മേൽ ദത്തെടുക്കൽ നടപടികൾ നിരോധിക്കുന്നതിനും ഉള്ള പുതിയ വ്യവസ്ഥകൾ ഇവരെ കൂടുതൽ ദുർബലരാക്കുന്നുവെന്നും പഠനങ്ങൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം