ഒരു നുള്ള് പുതിനയില കോക്ടെയ്ല്‍ മുതല്‍ കട്ടന്‍ കാപ്പി വരെയുള്ള പാനീയങ്ങള്‍ക്ക് നല്കുന്ന മാറ്റം ഒന്നുവേറെതന്നെയാണ്. രുചിയുടെ കാര്യത്തില്‍ മാത്രമല്ല ആരോഗ്യത്തെയും പുതിന മെച്ചപ്പെടുത്തും. ഇതില്‍ ഏറ്റവും പ്രധാനമായ ഒന്നാണ് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നത്.
► പുതിന ദഹനവ്യവസ്ഥയില്‍ കാര്യമായ മാറ്റം സൃഷ്ടിക്കും. പുതിനയിലയില്‍ അടങ്ങിയിരിക്കുന്ന മെന്തോള് ദഹനം വര്‍ദ്ധിപ്പിക്കും. ഇത് ഭക്ഷണം ശരിയായി വിഘടിക്കാനും കൊഴുപ്പ് അടിഞ്ഞുതൂടുന്നത് തടയുകയും ചെയ്യും.
► ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ തടസ്സമായി നില്‍ക്കുന്നത് കലോറി ആണ്. കലോറി ശ്രദ്ധിച്ചാണ് നിങ്ങള്‍ ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഉറപ്പായും ഡയറ്റില്‍ ചേര്‍ക്കാവുന്ന ഒന്നാണ് പുതിന. രണ്ട് ടേബിള്‍സ്പൂണ്‍ പുതിനയില്‍ വെറും രണ്ട് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്.
► ശരീരത്തിന്റെ ചയാപചയ പ്രവര്‍ത്തനം മികച്ചതാണെങ്കില്‍ ശരീരഭാരം കുറയ്ക്കുന്ന പ്രകൃിയ വേഗത്തിലാകും. പുതിന ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും നമ്മള് കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ നന്നായി ആഗിരണം ചെയ്യാന്‍ ഇത് സഹായിക്കുകയും ചെയ്യും. ശരീരം പോഷകങ്ങളെ ഫലപ്രദമായി സ്വാംശീകരിക്കുമ്പോള്‍ ചയാപചയത്തിന് സ്വാഭാവിക ഉത്തേജനം ലഭിക്കും.
► പുതിന ഒരു ന്യൂട്രിയന്റ് പവര്‍ഹൗസ് ആണ്. ഇതില്‍ അവശ്യ വിറ്റാമിനുകളായ എ, സി എന്നിവയും മറ്റ് പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം