ന്യൂഡൽഹി; പത്തുവയസ്സുകാരിയെ വീട്ടുജോലിക്കു നിർത്തി ക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ പൈലറ്റിനും എയർലൈൻസ് ജീവനക്കാരനായ ഭർത്താവിനും മർദ്ദനം. ഡൽഹിയിലെ ദ്വാരകയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. രണ്ടുമാസം മുൻപാണ് പത്തുവയസ്സുകാരിയെ ദമ്പതികൾ വീട്ടുജോലിക്ക് നിയമിച്ചത്. ഇന്ന് പെൺകുട്ടിയുടെ കൈയിൽ പരുക്കേറ്റതിന്റെ പാട് കണ്ട ബന്ധുവാണ് വിവരം പൊലീസിൽ അറിയിക്കുകയുണ്ടായത്.
പെൺകുട്ടിയെ ദമ്പതികൾ ക്രൂരമായി പീഡിപ്പിച്ചുവെന്ന ആരോപണം ഉയർന്നതോടെ പ്രദേശവാസികൾ ഇടപെടുകയായിരുന്നു. കൈകളിലും കണ്ണിനുതാഴെയും പരുക്കേറ്റ പാടുകൾ കണ്ടതോടെ ജനക്കൂട്ടം ഒരുമിച്ചെത്തി ദമ്പതികളെ മർദ്ദിച്ചു. പൊലീസ് പിന്നീടു സ്ഥലത്തെത്തി ദമ്പതികളെ അറസ്റ്റ് ചെയ്തു. കേസ് റജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൈലറ്റിന്റെ യൂണിഫോം ധരിച്ച വനിതയെ തുടർച്ചയായി ജനക്കൂട്ടം മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടു. തലമുടിയിൽ പിടിച്ചുവലിച്ച് നിരവധി സ്ത്രീകളാണ് അവരെ മർദിച്ചത്. ഇവർ നിലവിളിക്കുകയും ചെയ്യുന്നുണ്ട്. ‘സോറി’ എന്ന് പറഞ്ഞ് അലറിക്കരയുകയും ചെയ്തെങ്കിലും മർദനം തുടരുന്നത് വിഡിയോയിൽ കാണാം.
#WATCH | A woman pilot and her husband, also an airline staff, were thrashed by a mob in Delhi’s Dwarka for allegedly employing a 10-year-old girl as a domestic help and torturing her.
The girl has been medically examined. Case registered u/s 323,324,342 IPC and Child Labour… pic.twitter.com/qlpH0HuO0z
— ANI (@ANI) July 19, 2023
ഭർത്താവിനെ ഒരുകൂട്ടം ആണുങ്ങളാണ് മർദിച്ചത്. ഭാര്യയെ രക്ഷിക്കാൻ ഇയാൾ വരുന്നതും മറ്റുള്ളവർ തടയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. അവൾ മരിച്ചുപോകുമെന്ന് ഒരാൾ പറയുന്നതും വിഡിയോയിൽ കേൾക്കാം.
— Ajay Yadav (@AjayYadavIYC) July 19, 2023
‘‘കുട്ടിയുടെ ആരോഗ്യ പരിശോധന നടത്തി. കൗൺസിലിങ്ങും നടത്തും. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഐപിസി വകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുണ്ട്’’ – ദ്വാരകയിൽനിന്നുള്ള പൊലീസ് ഉദ്യോഗസ്ഥൻ എം. ഹർഷ വർധൻ അറിയിച്ചു.