ക്രിമിയയില്‍ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ വന്‍ സ്ഫോടനം. പ്രദേശത്ത് നിന്ന് 2,000 പേരെ ഒഴിപ്പിച്ചതായിട്ടാണ് വിവരം ലഭിക്കുന്നത്. സ്ഫോടനത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെയും അധികൃതർ വ്യക്തമാക്കിയിട്ടില്ല. കിരോവ്സ്കി ജില്ലയിലെ സൈനിക പരിശീലന കേന്ദ്രത്തിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇവിടെ തീ ആളിക്കത്തുന്നതിന്റെ വീഡിയോകള്‍ സാമൂഹ്യ മാധ്യമങ്ങളിൽ കാണാൻ കഴിയും.
There was a major Ukrainian missile strike against a Russian weapons depot in Staryi Krym in occupied Crimea this morning.
— Visegrád 24 (@visegrad24) July 19, 2023
ക്രിമിയിലെ പ്രധാന പാലം യുക്രൈന് ഡ്രോണ്‍ ആക്രണത്തി തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് സൈനിക കേന്ദ്രത്തിലെ സ്ഫോടനം.
തീ പിടിത്തത്തെ തുടര്‍ന്ന് മേഖലയിലെ ഹൈവെ അടച്ചു. ക്രിമിയയിലെ ക്രെച്ച് പോര്‍ട്ടിലേക്കുള്ള പ്രധാന ഹൈവെ ആണ് അടച്ചത്. നാല് സെറ്റില്‍മെന്റുകളില്‍ നിന്നായി രണ്ടായിരം പേരെ താത്ക്കാലിമായി പാര്‍പ്പിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഈ മേഖലയിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. 2014ലാണ് യുക്രൈനില്‍ നിന്ന് റഷ്യ ക്രിമിയ പിടിച്ചെടുത്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം