ചമോലി നഗരത്തിലെ മലിനജല ശുദ്ധീകരണ പ്ലാന്റിന് സമീപത്തെ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ച് വൈദ്യുതാഘാതമേറ്റ് 15 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ ഒരു പൊലീസുകാരനും മൂന്ന് ഹോം ഗാർഡുകളും ഉൾപ്പെടുന്നു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. അളകനന്ദ നദിക്ക് സമീപമായിരുന്നു അപകടം നടന്നിരിക്കുന്നത്. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചന.
നമാമി ഗംഗ പദ്ധതിയുടെ സ്ഥലത്താണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. നമാമി ഗംഗ പദ്ധതിയുടെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ചമോലി എസ്പി പർമേന്ദ്ര ഡോവൽ അറിയിച്ചു. അപകടത്തിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം