ന്യൂഡല്‍ഹി: സുപ്രീംകോടതി ലാവ്ലിന് കേസ് വീണ്ടും മാറ്റിവെച്ചു .ഹര്‍ജി മാറ്റിയ നടപടി സിബിഐയ്ക്കുവേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറലിന്റെ അസൗകര്യത്തെ തുടർന്ന്. അടുത്ത ആഴ്ച ഹർജി പരിഗണിക്കണമെന്ന ആവിശ്യമാണ് സിബിഐ കോടതിയിൽ ഉന്നയിച്ചത്. എന്നാല്‍ മുഖ്യമന്ത്രിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ ചൊവ്വാഴ്ച കേസ് പരിഗണിച്ചാല്‍ തനിക്ക് അസൗകര്യമുണ്ടെന്ന് കോടതിയിയെ അറിയിച്ചു. ഇതിനെത്തുടർന്ന് കേസ് അടുത്ത സെപ്റ്റംബര്‍ 12ലേക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ സിബിഐ നൽകിയ ഹര്‍ജിയും ഹൈക്കോടതി വിധിക്കെതിരെയുള്ള മറ്റ് പ്രതികളുടെ ഹര്‍ജിയുമാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്.
Also read : ഉമ്മൻ ചാണ്ടിയുടെ മൃതദേഹവുമായി വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചു
ഓച്ചിറ: അന്തർ സംസ്ഥാന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ക്യാമ്പിൽ ഒഡിഷ സ്വദേശികളായ രണ്ടുപേർ തമ്മിലുള്ള അടിപിടിയിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഞായറാഴ്ച രാത്രി പത്തോടെ അഴീക്കൽ ആയിരംതെങ്ങ് പഞ്ചായത്ത് കടവിന് സമീപം കൃഷ്ണാലയത്തിൽ കൊച്ചുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തൊഴിലാളി ക്യാമ്പിലാണ് സംഭവം. ഒഡിഷയിലെ രാജ്പൂർ ജില്ലയിലെ ഫുൽപൂർ ഗ്രാമത്തിൽ നിന്നുള്ള ബിഷ്ണു ചരൺ മാലിക്കിനാണ് (28) ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ബിഷ്ണുവിന്റെ അകന്ന ബന്ധുവും നാട്ടുകാരനുമായ സൂര്യകാന്ത് മാലിക്കിനെ (19) ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം