തിരുവനന്തപുരം: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തില്‍ തുടരാമെന്ന് സുപ്രീംകോടതി. ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയതോടെ അദ്ദേഹത്തിന് കൊല്ലം കരുനാഗപ്പള്ളിയില്‍ തുടരാമെന്ന് കോടതി പറഞ്ഞു. ഇതോടെ 13 വര്‍ഷത്തിന് ശേഷം മദനിക്ക് സ്വന്തം നാട്ടില്‍ താമസമാക്കുന്നതിന് അനുമതി ലഭിച്ചു. 15 ദിവസത്തിലൊരിക്കൽ വീടിനടുത്തുള്ള പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പൊലീസ് അകമ്പടിയോടെ മറ്റുജില്ലകളിലേക്ക് ചികിത്സയ്ക്കടക്കം മദനിക്ക് യാത്രചെയ്യാം. ഇത് സംബന്ധിച്ച റിപ്പോർട്ട് കർണാടക പൊലീസിന് കൈമാറണം. കേരളത്തിലേക്ക് മഅദനിക്ക് കർണാടക പൊലീസ് അകമ്പടി നൽകേണ്ടതില്ലെന്നും സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്.
ഇത്തവണ കേരളത്തിലെത്തിയ മഅദനിക്ക് കൊച്ചിയിൽ വിമാനമിറങ്ങി റോഡ് മാർഗം അൻവാർശേരിയിലേക്ക് പുറപ്പെട്ട ഉടൻ അവശത അനുഭവപ്പെടുകയും പെട്ടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ജാമ്യവ്യവസ്ഥകൾ പാലിക്കേണ്ടതിനാൽ ആശുപത്രിയിൽ നിന്ന് നിർബന്ധപൂർവ്വം ഡിസ്ചാർജ് വാങ്ങിയാണ് അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങിയത്. ജാമ്യവ്യവസ്ഥ കൃത്യമായി പാലിച്ചത് കൂടി പരിഗണിച്ചാണ് സുപ്രീം കോടതി അദ്ദേഹത്തിന് നാട്ടിലേക്ക് മടങ്ങാൻ അനുവാദം നൽകിയത്.
Read More: നുഴഞ്ഞുകയറാൻ ശ്രമിച്ച 12 വിദേശികൾ പിടിയിൽ
ജാമ്യവ്യവസ്ഥയിൽ ഇളവ് വേണമെന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മദനിയുടെ ഹർജിയും സുപ്രീംകോടതി പരിഗണിച്ചിരുന്നു. മഅദനിക്കെതിരായ കേസിൽ വിചാരണ നടപടികൾ ഏറെക്കുറെ പൂർത്തിയായ സാഹചര്യമാണെന്ന് സുപ്രീം കോടതി വിലയിരുത്തി. സാക്ഷി വിസ്താരമടക്കം പൂർത്തിയായതിനാൽ ഇനി മഅദനിയുടെ സാന്നിധ്യം കോടതിയിൽ ആവശ്യമില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. നേരത്തെ മൂന്നു മാസത്തോളം കേരളത്തിൽ കഴിയാൻ സുപ്രീംകോടതി മദനിക്ക് ഇളവ് നൽകിയെങ്കിലും സുരക്ഷാ ചെലവിനായി കർണാടക സർക്കാർ ആവശ്യപ്പെട്ടത് ഒരുകോടിയോളം രൂപയായിരുന്നുവെന്ന് മഅദനി ഇന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. മദനിക്ക് ഒപ്പമുള്ള 20 അംഗ സുരക്ഷാ സംഘത്തിന്റെ താമസം , ചെലവ് എന്നിവയൊക്കെ വഹിക്കേണ്ടിയിരുന്നു.
തുക താങ്ങാൻ കഴിയാത്തതിനാൽ കഴിഞ്ഞ ജൂൺ 26 നാണ് കേരളത്തിലേക്ക് വന്നതെന്നും എന്നാൽ പിതാവിനെ കാണാൻ കഴിഞ്ഞില്ലെന്നും മഅദനി വാദിച്ചു.
2017 ഓഗസ്റ്റില്‍ മൂത്ത മകന് ഹാഫിസ് ഉമര്‍ മുക്താറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് 15 ലക്ഷത്തോളം രൂപ കെട്ടി വെയ്ക്കണമെന്ന് കര്‍ണ്ണാടക പൊലീസ് ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതി പിന്നീട് അത് 1.18 ലക്ഷമായി കുറച്ചു.
മദനിയുടെ ആരോഗ്യ നില ഒരോ ദിവസം കഴിയുന്തോറും മോശമാകുന്നുവെന്ന് സീനിയര്‍ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബല്‍ കോടതിയില്‍ ഒരുപാട് തവണ ചൂണ്ടിക്കാട്ടി. സ്ഫോടനക്കേസില്‍ 31 ആം പ്രതിയായ മദനിക്ക് കടുത്ത പ്രമേഹത്തെ തുടര്‍ന്ന് 2014 ജൂലൈ 14നാണ് സോപാധിക ജാമ്യം അനുവദിച്ചത്. 2010 ഓഗസ്റ്റില്‍ അന്‍വാറശ്ശേരിയില്‍ നിന്നായിരുന്നു അറസ്റ്റിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം