കൊല്ലം: യുവാവിനെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീട്ടിൽ അടുക്കളയോട് ചേര്‍ന്ന മുറിയിലാണ് മൃതദേഹം കണ്ടത്. കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ മാതാപിതാക്കളെയും സഹോദരനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരുകയാണ്.
ആദർശ് ഇന്നലെ അടുത്ത വീട്ടിലെത്തി മദ്യപിച്ച് ബഹളമുണ്ടാക്കിയിരുന്നു. തിരിച്ച് കൂട്ടിക്കൊണ്ടു പോവാനെത്തിയ വീട്ടുകാരോടും ആദർശ് കയർത്തിരുന്നു. ഇന്ന് രാവിലെയാണ് വീടിനകത്ത് മൃതദേഹം കണ്ടെത്തിയത്. മാതാവ് നാട്ടുകാരിലൊരാളെ വിവരമറിയിക്കുകയും ഇയാള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു. പൊലീസെത്തി മൃതദേഹം പരിശോധിച്ചതില്‍നിന്ന് കൊലപാതകമെന്ന സൂചനയാണ് ലഭിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം