കൊട്ടാരക്കര: ബലിതർപ്പണത്തിന് മകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന മാതാവ് കാറിടിച്ച് മരിച്ചു. കാഞ്ഞിരംവിള പുത്തൻവീട്ടിൽ ഉഷയാണ് (50) മരിച്ചത്. മകൻ രാജേഷിനെ (25) പരിക്കുകളാടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുണ്ടായി.
കലയപുരത്ത് ഫെഡറൽ ബാങ്കിന് സമീപമായിരുന്നു അപകടം. ബലിതർപ്പണത്തിന് കുളക്കടവിലേക്ക് പോകും വഴി എതിർദിശയിൽ വന്ന കാർ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം