ബംഗളൂരു: ഇന്നും നാളെയുമായി പ്രതിപക്ഷപാർട്ടികളുടെ യോഗം ബംഗളൂരുവിൽ നടത്തുന്നു. യോഗത്തിൽ കോൺഗ്രസ് ആദ്യമായിട്ടാണ് ആതിഥ്യം വഹിക്കുന്നത്. 24 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾക്കും കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇന്ന് വിരുന്ന് നൽകും. മുസ്ലിം ലീഗ്, കേരളാ കോൺഗ്രസ് (എം), കേരളാ കോൺഗ്രസ് (ജെ), ആർ.എസ്.പി, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളെയും ഇത്തവണ യോഗത്തിനു വിളിച്ചു. ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിന് കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ ആം ആദ്മി പാർട്ടിയും യോഗത്തിൽ പങ്കെടുക്കുമെന്ന് അറിയിച്ചു.
പ്രതിപക്ഷ സഖ്യത്തെ നേരിടാൻ എൻ.ഡി.എയും വിശാല മുന്നണി യോഗം ഡൽഹിയിൽ വിളിച്ചിരുന്നു. ചൊവ്വാഴ്ചയാണ് മെഗാ എൻ.ഡി.എ യോഗം നടക്കുന്നത്. ജൂലൈ 20ന് തുടങ്ങുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുക എന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം.
മുന്നണിയിൽ ഇല്ലാത്ത നാല് പാർട്ടികളെ കൂടി എൻ.ഡി.എ യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാർട്ടി. നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം വിട്ട ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോർച്ച, ഉപേന്ദ്ര കുശ് വാഹയുടെ രാഷ്ട്രീയ ലോക് സമതാ പാർട്ടി, മുകേഷ് സാഹ്നിയുടെ വികാസ് ശീൽ ഇൻസാൻ പാർട്ടി എന്നിവർക്കാണ് ക്ഷണം. ഇവരെക്കൂടി എൻ.ഡി.എയിൽ ഉൾപ്പെടുത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം