ഒരിക്കൽ എഴുതിയ കാര്യമാണ്. പക്ഷെ കേരളത്തിൽ പുതിയതായി പോളി ടെക്നിക്കുകൾ ഉണ്ടാകുന്നു എന്നും ഉള്ളവ തന്നെ നവീകരിക്കുന്നു എന്നും വായിച്ചപ്പോൾ ഒരിക്കൽ കൂടി എഴുതണം എന്ന് തോന്നി.
ഞാൻ കണ്ടിട്ടുള്ള എല്ലാ ഡിപ്ലോമക്കാരും എഞ്ചിനീയറിങ്ങ് ബിരുദം ഉള്ളവരോടൊപ്പമോ പലപ്പോഴും അവരിൽ കൂടുതലോ എഞ്ചിനീയറിങ്ങ് സെൻസ് ഉള്ളവരും എന്നാൽ ഒരു എഞ്ചിനീയറിങ്ങ് ഡിഗ്രി ഇല്ലാത്തതിനാൽ എന്നെങ്കിലുംസമയത്ത് കരിയർ ഗ്രോത്ത് തടയപ്പെട്ടവരും ആണ്. വിദേശങ്ങളിൽ പഠനത്തിനും ജോലിക്കും പോകാൻ പലപ്പോഴും ഇത് തടസ്സമാകുന്നു. അമേരിക്കൻ വിസക്ക് ഡിപ്ലോമ മതിയാകാത്തതിനാൽ ജൂനിയർ ആയ എഞ്ചിനീയറിങ്ങ് ഡിഗ്രിക്കാർ അവിടെ പോകുമ്പോൾ അത് ചെയ്യാൻ പറ്റാതെ വിഷമിക്കുന്ന ഏറെ ഡിപ്ലോമക്കാരെ എനിക്കറിയാം.
ഇത് മാറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗം ഡിപ്ലോമ ഉള്ളവർക്ക് എഞ്ചിനീയറിങ്ങ് ഡിഗ്രി കൊടുക്കാൻ ഒരു നല്ല ബ്രിഡ്ജിങ്ങ് കോഴ്സ് കൊടുക്കുക എന്നതാണ്. നാട്ടിൽ ഉള്ളവർക്ക് വൈകീട്ട് ക്ളാസ്സുകൾ വച്ചും വിദേശത്ത് ജോലി ചെയ്യുന്നവർക്ക് ഹൈബ്രിഡ് ആയും ബ്രിഡ്ജിങ്ങ് കൊടുത്ത് തിയറിയും പ്രാക്ടീസും പരീക്ഷിച്ചു ബോധ്യപ്പെട്ടതിനു ശേഷം ഡിഗ്രി കൊടുത്താൽ ശരിക്കും എഞ്ചിനീയറിങ്ങ് അറിയാവുന്ന ഏറെ എൻജിനീയർമാർ നമുക്ക് ചുറ്റും ഉണ്ടാകും. ഡിപ്ലോമക്കാരുടെ ബുദ്ധിമുട്ട് മാറുകയും ചെയ്യും.
പുതിയ വിദ്യാഭ്യാസ നയത്തിന്റെ സാഹചര്യം ഇങ്ങനെയുള്ള ബ്രിഡ്ജിങ്ങ് എളുപ്പമാക്കുന്നുണ്ട്. അതെ സമയം തന്നെ പുതിയൊരു കൂട്ടം ഡിപ്ലോമക്കാരെ സൃഷ്ടിക്കുകയും ചെയ്യും. പുതിയ വിദ്യാഭ്യാസ നയത്തിൽ ഡിഗ്രിക്ക് ചേർന്നതിന് ശേഷം അത് ഏതെങ്കിലും കാരണത്താൽ പഠിച്ചു മുഴുമിപ്പിക്കാൻ പറ്റാത്തവർക്ക് മൂന്നു വർഷം കഴിയുമ്പോൾ ഡിപ്ലോമയോടെ പുറത്തിറങ്ങാൻ ഉള്ള ഒരു അവസരം നൽകുന്നുണ്ട്. ഇങ്ങനെ വരുമ്പോൾ എഞ്ചിനീയറിങ്ങ് കോഴ്സിന്റെ തന്നെ അടിത്തറ അവർക്ക് ഉണ്ടാകും, എഞ്ചിനീയറിങ്ങ് പഠിച്ചവരും ആയിട്ടുള്ള നെറ്റ്വർക്ക് ഉണ്ടാകും ഡിപ്ലോമയുമായി ജോലി ചെയ്തതിന് ശേഷം ബ്രിഡ്ജിങ്ങ് എളുപ്പമാവുകയും ചെയ്യും.
ഈ സാഹചര്യത്തിൽ ഡിപ്ലോമ കൊടുക്കാൻ വേണ്ടി മാത്രം കുറച്ചു പൊളി ടെക്നിക്കുകൾ നില നിർത്തുന്നത് അനാവശ്യമാണ് എന്നാണ് എൻ്റെ അഭിപ്രായം. പല പൊളി ടെക്നിക്കുകൾക്കും എഞ്ചിനീയറിങ്ങ് കോളേജ് ആകാനുള്ള സൗകര്യങ്ങൾ ഉണ്ട്, അവ എഞ്ചിനീയറിങ്ങ് കോളേജ് അക്കാമല്ലോ. യു കെ യിൽ ഒക്കെ അങ്ങനെയാണ് ഉണ്ടായത്.
ആവശ്യത്തിന് സൗകര്യമില്ലാത്തവ അടുത്തുള്ള എഞ്ചിനീയറിങ്ങ് കോളേജുകളുമായി ഒരു ക്ലസ്റ്റർ ആയി ബന്ധിപ്പിക്കാം അല്ലെങ്കിൽ വേറെ എന്തെങ്കിലും പഠന കേന്ദ്രമാക്കാം, സ്റ്റാർട്ട് അപ്പ് സെന്ററുകൾ ആക്കാം. പല സാദ്ധ്യതകൾ ഉണ്ട്.
ഇതൊന്നും ആദ്യമായി ചെയ്യുന്നതല്ല. സ്വാതന്ത്ര്യത്തിന് മുൻപ് തന്നെ നാട്ടുകാരെ തയ്യൽ ഒക്കെ പഠിപ്പിക്കാൻ തിരുവിതാംകൂർ സർക്കാർ സ്ഥാപനങ്ങൾ ഉണ്ടാക്കിയിരുന്നു. അവ പിന്നീട് ഐ ടി ഐ ആക്കുകയോ നിർത്തിക്കളയുകയോ ഒക്കെ ചെയ്തു. തൊള്ളായിരത്തി അറുപതുകളിൽ ഇന്ത്യ ഗവൺമെൻറ്റ് റൂറൽ ഇസ്റ്റിട്യൂട്ടുകൾ സ്ഥാപിച്ചിരുന്നു. റൂറൽ ടെക്നോളജിയും സിവിൽ എഞ്ചിനീയറിങ്ങ് ഡ്രാഫ്റ്റിംഗും കൃഷിയും ഒക്കെയാണ് അവിടെ പഠിപ്പിച്ചിരുന്നത്. കാലം മാറിയപ്പോൾ അവ പലതും നിർത്തി. തവനൂരിലെ റൂറൽ ഇൻസ്റ്റിട്യൂട്ട് ആണ് കേളപ്പജി അഗ്രികൾച്ചർ എഞ്ചിനീയറിങ്ങ് കോളേജ് ആയത്.
അപ്പൂപ്പൻ കുത്തിയ കിണറാണെങ്കിലും അവിടുത്തെ വെള്ളത്തിന് ഉപ്പു രസം ഉണ്ടെങ്കിൽ അത് മാറ്റി വേറെ കിണർ ഉണ്ടാക്കണം എന്നാണ് പഴമൊഴി. പണ്ടുണ്ടായിരുന്നു എന്നത് കൊണ്ട് മാത്രം ഇനിയും പൊളി ടെക്നിക്കുകൾ നില നിർത്തേണ്ട കാര്യമില്ല. പുതിയതായി തുടങ്ങേണ്ട കാര്യം ഒട്ടുമില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം