ബാങ്കോക്ക്: 2023 ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് അവസാനിച്ചു. 27 മെഡലുകളുമായി ഇന്ത്യ മൂന്നാം സ്ഥാനം സ്വന്തമാക്കി. അവസാന ദിനം ഇന്ത്യയ്ക്ക് വേണ്ടി ഷോട്ട്പുട്ട് താരം ആഭ ഖട്ടുവ ദേശീയ റെക്കോഡോടെ വെള്ളി നേടി. ആഭയ്ക്ക് പുറമേ ജ്യോതി യാരാജി, പാറുള്‍ ചൗധരി, പ്രിയങ്ക ഗോസ്വാമി, ഡി.പി മനു എന്നിവര്‍ ഇന്ത്യയ്ക്ക് വേണ്ടി അവസാന ദിനം വെള്ളി മെഡലുകള്‍ സ്വന്തമാക്കി.
മന്‍പ്രീത് കൗര്‍, അങ്കിത, വികാസ് സിങ് വെങ്കലം നേടി. ഇന്ത്യയുടെ പുരുഷ-വനിതാ റിലേ ടീമുകളും മെഡലുകള്‍ നേടി. ആറ് സ്വര്‍ണവും 12 വെള്ളിയും ഒന്‍പത് വെങ്കലവുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 2017-ല്‍ ഭുവനേശ്വറില്‍ വെച്ച് നടന്ന ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലും ഇന്ത്യ 27 മെഡലുകള്‍ നേടിയിരുന്നു.
16 സ്വര്‍ണവും 11 വെള്ളിയും 10 വെങ്കലവുമടക്കം 37 മെഡലുകളുമായി ജപ്പാനാണ് പട്ടികയില്‍ ഒന്നാമത്. എട്ട് വീതം സ്വര്‍ണവും വെള്ളിയും ആറ് വെങ്കലവുമുള്ള ചൈന രണ്ടാം സ്ഥാനത്തെത്തി. ശ്രീലങ്ക നാലാം സ്ഥാനവും ഖത്തര്‍ അഞ്ചാം സ്ഥാനവും സ്വന്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം