കാസർകോട്: ഉദുമയിൽ പച്ചക്കറിക്കടയിൽ മോഷ്ടിക്കാൻ കയറിയവര്‍ സിസിടിവി പിന്തിരിഞ്ഞു. കടയില്‍ കയറി പണം തിരയുന്നതിനിടെയാണ് സിസിടിവി കണ്ണിൽപ്പെട്ടത്. ഇതോടെ പരിഭ്രാന്തരായ മോഷ്ട്ടാക്കള്‍ മുഖം മറയ്ക്കാൻ ശ്രമമായി. പിന്നീട് വന്ന അതേവഴി പുറത്തേക്ക് ഓടി. മോഷണശ്രമത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഉദുമ എരോൽ സ്വദേശി സുഹൈലിന്റെ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയുടെ മുൻഭാഗത്തെ വല കെട്ടിയടച്ച ഭാഗത്തു കൂടെയാണു മോഷ്ടാക്കൾ അകത്തുകടന്നത്. പച്ചക്കറിത്തട്ടിൽ ചവിട്ടി വായിൽ ടോർച്ചും കടിച്ചുപിടിച്ചു രണ്ടുപേർ അകത്തു കടന്നു. കയ്യിൽ ഇരുമ്പു വടിയുമുണ്ടായിരുന്നു.
കടയ്ക്കുള്ളിൽ പണം സൂക്ഷിച്ചിരിക്കുന്നത് എവിടെയെന്നു തിരയുന്നതൊക്കെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായി കാണാം. ടോർച്ച് കടയുടെ മുകൾ ഭാഗത്തേക്കു തിരിച്ചപ്പോളാണ് ഇവർ സിസിടിവി കാണുന്നത്. ഇതോടെ ഇരുവരും മോഷണ ശ്രമത്തിൽനിന്നു പിന്തിരിഞ്ഞു.
പിറ്റേന്നു സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ഉടമ പൊലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം