തിരുവനന്തപുരം: സിപിഎം സെമിനാറില്‍ പങ്കെടുക്കാത്തതിനെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് രംഗത്ത് എത്തി.
‘ഇത് നിങ്ങള്‍ ഉണ്ടാക്കിയ പ്രശ്നമാണ്. സിപിഎം സെമിനാറുമായി ബന്ധപ്പെട്ട് സ്വാഗത സംഘം മുന്‍കൂട്ടി തന്നെ അജന്‍ഡ തയ്യാറാക്കിയിരുന്നു. ആരൊക്കെ പങ്കെടുക്കും, ആരൊക്കെ സംസാരിക്കും തുടങ്ങിയ കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചിരുന്നു. എന്റെ പേര് അവിടെ എവിടെയെങ്കിലും ഉണ്ടായിരുന്നോ? നിങ്ങള്‍ ഞാന്‍ പോയില്ല എന്ന് എന്തടിസ്ഥാനത്തിലാണ് പറയുന്നത്?’- ഇപി ജയരാജന് ചോദിച്ചു.
‘ഏക സിവില്‍ കോഡ് ആര്‍എസ്എസ് അജന്‍ഡയാണ്. അതിനെ എതിര്‍ക്കുന്നവരെയെല്ലാം ഈ പരിപാടിയുടെ ഭാഗമാക്കുക എന്നതായിരുന്നു പാര്‍ട്ടിയുടെ ലക്ഷ്യം. പരിപാടിയെ പിന്തുണക്കുന്നവരെയെല്ലാം വിളിച്ചിട്ടുണ്ട്. വാര്‍ത്തയാക്കേണ്ട ആവശ്യം ഇല്ല. സെമിനാറില്‍ പൊളിറ്റ് ബ്യൂറോ അംഗങ്ങളായ എംഎ ബേബി, എ വിജയരാഘവന് എന്നിവര്‍ പങ്കെടുത്തോ?. അങ്ങനെ എല്ലാവരും പങ്കെടുക്കേണ്ടതില്ല’- ഇ പി ജയരാജന് പറഞ്ഞു.
ആവശ്യത്തിന് അനുസരിച്ച് മുന്നണി യോഗം ചേരുന്നുണ്ട്. 22ന് യോഗം വിളിച്ചിട്ടുണ്ട്. താന്‍ പങ്കെടുക്കുമെന്നും ഇ പി ജയരാജന് പറഞ്ഞു. സിപിഎമ്മില്‍ ഇപി എത്രനാള്‍ ഉണ്ടാവുമെന്ന് അറിയില്ലെന്ന രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് രമേശ് ചെന്നിത്തല എത്രനാള്‍ അതിനകത്ത് ഉണ്ടാവുമെന്ന് നോക്കിയാല്‍ മതിയെന്ന് ഇപി ജയരാജന് മറുപടി നല്കി. എല്ലാവരും വിളിച്ചിട്ടല്ല വരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പറഞ്ഞതിനെ കുറിച്ച് അറിയില്ലെന്നും വ്യാഖ്യാനത്തിന് താനില്ലെന്നും ഇപി മറുപടി നല്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം