ചേരുവകൾ:
ചിക്കൻ -എല്ലില്ലാത്തത് (500 ഗ്രാം )
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1 ടീസ്പൂൺ
ചെറിയ ഉള്ളി -3,4 എണ്ണം
സോയ സോസ് -1 ടീസ്പൂൺ
ഓയെസ്റ്റർ സോസ് -1 ടീസ്പൂൺ
കുരുമുളക് പൊടി -1 ടീസ്പൂൺ
കശ്മീരി ചില്ലി പൌഡർ -1 ടീസ്പൂൺ
നാരങ്ങാ നീര് – ഒരു നാരങ്ങയുടെ
ഉപ്പ് – ആവശ്യത്തിന്, വറ്റൽ മുളക് -2,3 എണ്ണം
ഉണ്ടാക്കുന്ന വിധം:
ഒരു മിക്സിയുടെ ജാറിലേക്ക് ചിക്കൻ ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു കൊടുത്തു നന്നായി അരച്ചെടുക്കുക. ചെറുതായി അരിഞ്ഞ ചിക്കനിലേക്ക് ഈ മസാല നന്നായി തേച്ചു പിടിപ്പിച്ച ശേഷം പാണ്ടൻ ഇലയിൽ പൊതിഞ്ഞെടുക്കുക (സമൂസ ഷീറ്റിൽ നിറക്കുന്ന പോലെ). ശേഷം ചൂടായ എണ്ണയിൽ പൊരിച്ചു കോരുക. പാണ്ടൻ ചിക്കൻ റെഡി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം