കല്ലമ്പലം: കടയിൽ അതിക്രമിച്ച് കയറി ഉടമയെയും ജോലിക്കാരനെയും കുത്തിയ കേസിലെ പ്രതി അറസ്റ്റിൽ. പള്ളിക്കൽ മുക്കംകോട് വാഴവിള വീട്ടിൽ കൈസു എന്ന കൈസുദ്ദീൻ ആണ് (61) അറസ്റ്റിലായിരിക്കുന്നത്. പള്ളിക്കൽ ജങ്ഷനിലുള്ള ഉണ്ണിക്കൃഷ്ണന്റെ പൂക്കടയിലാണ് പ്രതി അതിക്രമിച്ചുകയറി ഉണ്ണിക്കൃഷ്ണനെയും ജോലിക്കാരനായ പ്രദീഷിനെയും കത്തികൊണ്ട് കുത്തി പരിക്കേൽപിച്ചത്. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി.
കടയുടെ മുൻവശത്ത് മാലിന്യം കൊണ്ടിടുന്നത് വിലക്കിയതിലുള്ള വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. പള്ളിക്കൽ സി.ഐ ശ്രീജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ എം. സഹിൽ, സുനിൽ, എ.എസ്.ഐ മനോജ്, എസ്.സി.പി.ഒമാരായ ബിന്ദു, മഹേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം