മരട്: നഗരസഭ വികാസ് നഗറിനുസമീപം കക്കൂസ് മാലിന്യം തള്ളിയ ടാങ്കര്‍ലോറി പിടിച്ചെടുത്തു. പള്ളുരുത്തി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ടാങ്കര്‍ ലോറിയാണ് പിടികൂടിയിരിക്കുന്നത്. കഴിഞ്ഞദിവസം ഇതേ സ്ഥലത്ത് ഇതേ വണ്ടിയില്‍ തന്നെ മാലിന്യം തള്ളിയിരുന്നു. സി.സി ടി.വി കാമറയില്‍ നമ്പര്‍ പരിശോധിച്ച് വാഹനം പിടിച്ചെടുക്കാൻ നടപടി സ്വീകരിക്കവേയാണ് ഇതേസ്ഥലത്ത് മാലിന്യം തള്ളാന്‍ ഈ വാഹനം വീണ്ടും എത്തിയത്. തുടര്‍ന്ന് വാഹനം നഗരസഭ അധികൃതര്‍ പിടികൂടുകയായിരുന്നു. ഇതേസ്ഥലത്തുതന്നെയാണ് മുമ്പ് കക്കൂസ് മാലിന്യം തള്ളിയ സമയത്ത് തടയാനെത്തിയ കൗണ്‍സിലറെ അപായപ്പെടുത്താന്‍ ശ്രമിച്ചത്. അന്ന് വാഹനത്തിന്റെ ഉടമ സഹിതം പിടിയിലായിരുന്നു. മരടിലെ തോടുകളിലേക്കും പുഴയിലേക്കും വെള്ളമൊഴുകി വരുന്ന കാനയിലാണ് മാലിന്യം തള്ളിയത്. സാമൂഹികവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുന്നതാണെന്ന് നഗരസഭ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം