ഭോപ്പാൽ: മധ്യപ്രദേശിൽ 19കാരി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ ബിജെപി നേതാവിന്റെ മകനെ അറസ്റ്റ് ചെയ്ത് പോലീസ്. കേസിൽ മൂന്ന് പേർ ഒളിവിലാണെന്ന് പോലീസ് വ്യക്തമാക്കി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. ബിജെപി ഉന്നാവോ മണ്ഡലം പ്രസിഡന്റ് കിഷൻ റായിയുടെ മകൻ ധ്രുവ് റായി ആണ് അറസ്റ്റിലായത്.
ബലാത്സംഗ കേസിലെ അതിജീവിത സംഭവത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. നിലവിൽ ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടിയുടെ സഹോദരിയേയും പ്രതികൾ ഉപദ്രവിച്ചിട്ടുണ്ട്. പെൺകുട്ടികൾ വെള്ളിയാഴ്ച സ്കൂളിൽ നിന്ന് വരുമ്പോഴാണ് സംഭവം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം