ന്യൂഡൽഹി: ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കങ്ങൾ കാഴ്ചക്കാർക്ക് ലഭ്യമാകുന്നതിന് മുൻപ് പുനഃപരിശോധിക്കാൻ നീക്കങ്ങളുമായി കേന്ദ്രസർക്കാർ. അശ്ലീല ഉള്ളടക്കങ്ങൾ, അക്രമം എന്നിവ പ്രദർശിപ്പിക്കുന്ന ഉള്ളടക്കങ്ങൾ അശ്ലീലതയും അക്രമവും സംബന്ധിച്ച ഉള്ളടക്കം സ്വതന്ത്രമായി പരിശോധിച്ചതിന് ശേഷം മാത്രമേ പൊതുജനങ്ങൾക്ക് ലഭ്യമാക്കാവൂ എന്ന് ഒടിടി പ്ലാറ്റ്ഫോമുകൾക്ക് സർക്കാർ നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.
ജൂണ്‍ 20ന് നടന്ന ഒടിടി പ്രതിനിധികളുടെ യോഗത്തിൽ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഇതുസംബന്ധിച്ച നിർദേശം മുന്നോട്ടുവെച്ചത്. വിദേശ നിർമിത ഉള്ളടക്കങ്ങൾക്കും ധാർമ്മിക മാനദണ്ഡങ്ങൾ ഏർപെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ ഒടിടി പ്ലാറ്റ്ഫോമുകൾ ഈ നിർദേശം തള്ളിയതായും വിവരങ്ങളുണ്ട്.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
ഒടിടി പ്ലാറ്റ്ഫോമുകൾ അശ്ലീല ഉള്ളടക്കങ്ങളും അക്രമവും പ്രോത്സാഹിപ്പിക്കുന്നതായുള്ള ആക്ഷേപങ്ങൾ വ്യാപകമാകുന്നതായി ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ഒടിടി പ്ലാറ്റ്ഫോമുകൾക്ക് ക്രിയാത്മകമായ സ്വാതന്ത്യമുണ്ടെങ്കിലും അത് മോശം ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള ലൈസൻസ് അല്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















