ന്യൂഡല്‍ഹി: ഡല്‍ഹി ഓർഡിനൻസിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാൻ കോൺഗ്രസ് പാർലമെന്റ് നയരൂപീകരണ യോഗത്തില്‍ തീരുമാനം. മറ്റന്നാൾ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചത്.
ഡല്‍ഹി സർക്കാരിന്റെ അധികാര പരിധിയിൽ കൈ കടത്തുന്നതിന് വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഓർഡിനൻസിനെതിരെ ബില്ല് പാർലമെന്റിൽ അവതരിപ്പിക്കാനുള്ള നീക്കത്തിലാണ് ആം ആദ്മി പാർട്ടി. എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയുണ്ടെങ്കിൽ മാത്രമേ ബില്‍ വിജയിക്കുകയുള്ളൂ.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
അതിനാല്‍ കോൺഗ്രസ് ഉൾപ്പെടെ എല്ലാ പാർട്ടികളുടെയും പിന്തുണ ആം ആദ്മി പാർട്ടി തേടിയിരുന്നു. എന്നാൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കിയിരുന്നില്ല. പാറ്റ്നയിൽ ചേർന്ന ആദ്യ പ്രതിപക്ഷ യോഗത്തിലും ഇക്കാര്യത്തിൽ ഒരു വ്യക്തത വേണം എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആവശ്യപ്പെട്ടു.
എന്നാൽ അത് നടന്നില്ല. അരവിന്ദ് കെജ്രിവാളും ഖർഗെയും തമ്മിൽ ആ യോഗത്തിൽ വാക്കേറ്റം വരെയുണ്ടായി. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് നിലപാട് എടുക്കും എന്ന് ഖർഗെ യോഗത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് ഇന്ന് പാർലമെന്റ് നയരൂപീകരണ സമിതി സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഡല്‍ഹി ഓർഡിനൻസുമായി ബന്ധപ്പെട്ടുള്ള നീക്കത്തിൽ ആം ആദ്മി പാർട്ടിയെ പിന്തുണക്കാമെന്ന നിലപാടിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















