ന്യൂഡൽഹി: ഫ്ലാറ്റിൽ നടന്ന പാർട്ടിക്കിടെ മദ്യപിക്കാനും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാനും നിർബന്ധിച്ചതായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തു.
നോയിഡയില്‍ സുഹൃത്തിന്റെ ഫ്ലാറ്റില്‍ നടന്ന പാര്‍ട്ടിക്കിടെ ബലംപ്രയോഗിച്ച് മദ്യം കുടിപ്പിച്ചെന്നും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചെന്നുമാണ് യുവതിയുടെ മൊഴി.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
ഏപ്രില്‍ 18നാണ് സംഭവം നടന്നതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. നോയിഡ സെക്ടര്‍ 75ലെ ഫ്ളാറ്റിലാണ് പാര്‍ട്ടി നടന്നത്. ഭര്‍ത്താവിന്റെ സുഹൃത്തും ഭാര്യയും ഫ്ളാറ്റിലുണ്ടായിരുന്നു. വൈഫ് സ്വാപ്പിങിന് (ഭാര്യമാരെ കൈമാറല്‍) തന്നെ നിര്‍ബന്ധിച്ചു. പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ തന്നെ ഉപേക്ഷിക്കുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയയെന്നും യുവതി പരാതിയില്‍ പറഞ്ഞു.
മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതി മുറാദാബാദിൽനിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടർ 137ലാണ് താമസം. യുവാവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. വിവാഹത്തിനു പിന്നാലെ ഭർത്താവിന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ എപ്പോൾ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു പോലും തീരുമാനിക്കുന്നതു ഭർതൃമാതാവാണെന്ന് അവർ ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം