ബാങ്കോക്ക്: ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ സ്വന്തമാക്കി മലയാളി താരം എം. ശ്രീശങ്കര്‍. ഈ പ്രകടനത്തോടെ ശ്രീശങ്കര്‍ 2024 പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുകയും ചെയ്തു.
ഫൈനല്‍ മത്സരത്തില്‍ 8.37 മീറ്റര്‍ താണ്ടിയാണ് ശ്രീ വെള്ളിപ്പതക്കം സ്വന്തമാക്കിയത്. ശ്രീശങ്കറിന്റെ കരിയറിലെ രണ്ടാമത്തെ മികച്ച ദൂരമാണിത്. 8.27 മീറ്ററായിരുന്നു പാരിസ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്.
Read more: ഏക സിവിൽകോഡ്: ബിജെപി ലക്ഷ്യം വർഗീയ ധ്രൂവീകരണം; യുസിസി സെമിനാറിൽ യെച്ചൂരി
8.40 മീറ്റര്‍ ചാടിയ ചൈനീസ് തായ്പേയിയുടെ യുടാങ് ലിനാണ് ഈ ഇനത്തില്‍ സ്വര്‍ണം നേടിയത്. 8.08 മീറ്റര്‍ കണ്ടെത്തിയ ചൈനയുടെ മിങ്കുന് ഹാങ് വെങ്കലവും സ്വന്തമാക്കി.
ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ 12-ാം മെഡലാണ് ഇന്ന് ശ്രീശങ്കര്‍ നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ മലയാളി താരവുമായി ശ്രീശങ്കര്‍. നേരത്തെ പുരുഷന്മാരുടെ ട്രിപ്പിള്‍ ജമ്പില്‍ മലയാളി താരം അബ്ദുള്ള അബൂബക്കര്‍ സ്വര്‍ണം നേടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം