ചെന്നൈ: ജോലി ഇല്ലാത്തതിനെ തുടർന്ന് അച്ഛന് മകനെ പരിഹസിച്ചത് സഹിക്കാതെ മകൻ അച്ഛനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് മകന് ജബരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ എക്കാട്ടുതങ്ങലിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്.
സ്വകാര്യകമ്പനിയിലെ ജോലിക്കാരനായ ബാലസുബ്രഹ്മണ്യനാണ് കൊല്ലപ്പെട്ടത്. എല്ലാ ദിവസവും വീട്ടില്‍ മദ്യപിച്ചെത്തുന്ന ഇയാള്‍ ജോലി ഇല്ലാത്തതിന് മകനെ തുടര്‍ച്ചയായി പരിഹസിച്ചിരുന്നു. വ്യാഴാഴ്ച ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കിട്ടിരുന്നതായും പൊലിസ് പറഞ്ഞു.
വഴക്കിനിടെ ജബരീഷ് ക്രിക്കറ്റ് ബാറ്റും ഇഷ്ടികയും ഉപയോഗിച്ച് അച്ഛന്റെ തലയ്ക്കടിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന അമ്മയും സഹോദരിയും തടഞ്ഞെങ്കിലും ഫലമുണ്ടായില്ല. അച്ഛന് അടിയേറ്റ് ബോധരഹിതനായി വീണതിന് പിന്നാലെ ജബരീഷ് സ്ഥലത്ത് നിന്ന് ഓടിപ്പോയതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി റോയപ്പോട്ട സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
വെള്ളിയാഴ്ച പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം