കോഴിക്കോട്: റോഡുകളിൽ നിയമലംഘനം ഒഴുവാക്കാനായി എഐ ക്യാമറകൾ ഘടിപ്പിച്ചിരുന്നു. എന്നാൽ മനുഷ്യജീവന് യാതൊരു വിലയും കലിപ്പിക്കുന്നില്ലെന്ന് വ്യക്തമാക്കുകയാണ് ഈ ഇടയിൽ നടന്നിരിക്കുന്നൊരു അപകടം. റോഡിലെ കുഴിയിൽ വീണ് സ്ക്കൂട്ടർ യാത്രക്കാരന്റെ എല്ലൊടിഞ്ഞെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കരിക്കാംകുളം കൃഷ്ണൻനായർ റോഡിലെ കുഴിയിൽ വീണാണ് പരിക്ക്. ജൂലൈ എട്ടാം തിയതി രാത്രിയായിരുന്നു അപകടം നടന്നിരിക്കുന്നത്. സംഭവത്തിൽ പൊതു മരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയറിൽ നിന്ന് മനുഷ്യാവകാശ കമ്മിഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.
കാരപറമ്പ് നെല്ലിക്കാവ് സ്വദേശി പി ശ്രീരാജാണ് പരാതി നൽകിയിരിക്കുന്നത്. അപകടത്തിൽ പരിക്കേറ്റതിന് പുറമെ സ്ക്കൂട്ടറും ശ്രീരാജിന്റെ മൊബൈൽ ഫോണും അപകടത്തിൽ തകർന്നിരുന്നു. തോളെല്ലിന് പരിക്കുള്ളതിനാൽ ശ്രീരാജ് ചികിത്സയിലാണ്. ഉദ്യോഗസ്ഥരുടെ അലംഭാവവും അശ്രദ്ധയും കാരണമാണ് അപകടം സംഭവിച്ചതെന്ന് പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.
ഇതുസംബന്ധിച്ച് 15 ദിവസത്തിനകം എക്സിക്യൂട്ടീവ് എൻജിനീയർ റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഓഗസ്റ്റ് 25 ന് കോഴിക്കോട് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം