പാരിസ്: പ്രതിരോധ, ആണവ രംഗങ്ങളിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇന്ത്യ- ഫ്രാൻസ് ധാരണ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ധാരണയായത്. ദില്ലിയിലെ പുതിയ നാഷണൽ മ്യൂസിയവുമായി ഫ്രാൻസ് സഹകരിക്കും. നാവിക സേനയ്ക്ക് റഫാൽ വിമാനങ്ങൾ വാങ്ങുന്നതും കൂടിക്കാഴ്ചയിൽ ചർച്ചയായി. ഫ്രാൻസ് ഇന്ത്യയുടെ പ്രധാന പ്രതിരോധ പങ്കാളിയാണെന്ന് മീറ്റിംഗിന് ശേഷം നടന്ന പ്രസ് മീറ്റിൽ നരേന്ദ്ര മോദി വ്യക്തമാക്കി.
സമാധാനത്തിനായി ഫ്രാൻസുമായി സഹകരിച്ച് മുന്നേറും. പ്രതിരോധം, ബഹിരാകാശം, നിക്ഷേപം, വിദ്യാഭ്യാസം, വ്യവസായം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും സഹകരിക്കും. തീവ്രവാദത്തിനെതിരെ ഇന്ത്യയും ഫ്രാൻസും ഒരുമിച്ച് പോരാടുമെന്നും മോദി പറഞ്ഞു.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
‘ഇന്ത്യ–ഫ്രാൻസ് ബന്ധത്തിന്റെ അടിസ്ഥാനം എക്കാലവും പ്രതിരോധ മേഖലയിലെ സഹകരണം തന്നെയാണ്. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള അടിയുറച്ച പരസ്പര ബന്ധത്തിന്റെ പ്രതീകമാണത്. മേക്ക് ഇൻ ഇന്ത്യ, ആത്മനിർഭർ ഭാരത് തുടങ്ങിയവയിൽ പ്രധാന പങ്കാളിയാണ് ഫ്രാൻസ്. അന്തർവാഹിനികളുടെ കാര്യത്തിലും കപ്പലുകളുടെ കാര്യത്തിലും അങ്ങനെ തന്നെ. നമ്മുടെ മാത്രമല്ല, സുഹൃദ് രാജ്യങ്ങളുടെ ആവശ്യങ്ങൾ കൂടി നമുക്കു പരിഗണിക്കേണ്ടതുണ്ട്’ – മോദി പറഞ്ഞു.
‘‘മാഴ്സെ നഗരത്തിൽ ഇന്ത്യ പുതിയ കോൺസുലേറ്റ് സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഫ്രാൻസിൽ പഠിക്കുന്ന ഇന്ത്യൻ വംശജരായ വിദ്യാർഥികൾക്ക് ദീർഘകാല വീസകൾ അനുവദിക്കാനുള്ള തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിൽ ക്യാംപസുകൾ സ്ഥാപിക്കാൻ ഫ്രഞ്ച് സർവകലാശാലകളെ ഞാൻ സ്വാഗതം ചെയ്യുന്നു. അടുത്ത വർഷം പാരിസിൽ നടക്കുന്ന ഒളിംപികിൽ പങ്കെടുക്കാൻ ഇന്ത്യൻ കായികതാരങ്ങൾ ആവേശത്തോടെ കാത്തിരിക്കുകയാണ്.’
‘‘ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ എക്കാലവും ഒന്നിച്ചു നിൽക്കുന്നവരാണ് ഇന്ത്യയും ഫ്രാൻസും. അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികൾ തന്നെ ആവശ്യമാണെന്ന് ഞങ്ങൾ കരുതുന്നു. എല്ലാത്തരം തർക്കങ്ങളും ചർച്ചകളിലൂടെത്തന്നെ പരിഹരിക്കണമെന്ന നിലപാടാണ് ഇന്ത്യയ്ക്കും ഫ്രാൻസിനുമുള്ളത്. സമാധാനം എക്കാലവും നിലനിർത്തുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്താൻ ഇന്ത്യ സന്നദ്ധമാണ്’ – മോദി പറഞ്ഞു.
ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിന്റെ 25-ാം വാര്‍ഷികം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷത്തെ ശക്തമായ അടിത്തറയുടെ അടിസ്ഥാനത്തില്‍, അടുത്ത 25 വര്‍ഷത്തേക്ക് ഞങ്ങള്‍ ഇപ്പോള്‍ ഒരു റോഡ്മാപ്പ് തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















