ലണ്ടൻ: സെർബിയൻ ഇതിഹാസം നൊവാക് ജോക്കോവിച്ച് വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ. സെമിയിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ പരാജയപ്പെടുത്തിയാണ് സെർബിയൻ താരം മുന്നേറിയത്.
നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു രണ്ടാം സീഡ് ജോക്കോയുടെ ജയം. സ്കോർ: 6-3, 6-4, 7-6 (7-4).
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
തുടർച്ചയായ അഞ്ചാം തവണയാണ് ജോക്കോ വിംബിൾഡൺ ഫൈനിൽ കടക്കുന്നത്. ഒരു ജയം മാത്രം അകലെയാണ് ജോക്കോയ്ക്ക് 24-ാം ഗ്രാന്‍ഡ്സ്ലാമും എട്ടാം വിംബിള്‍ഡണ്‍ കിരീടവും. 2016 മുതൽ വിംബിൾഡണിൽ ഒരു മത്സരംപോലും ജോക്കോവിച്ച് പരാജയപ്പെട്ടിട്ടില്ല. 2013 മുതൽ സെന്റർ കോർട്ടിൽ തോറ്റിട്ടില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം