കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഭീഷണി മുഴക്കിയത്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി എന്ന 32 കാരനാണ് വിമാനത്താവളത്തിൽ ഭീതിയുയർത്തിയത്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
സി.ഐ.എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. ഇയാളെ പൊലീസിന് കൈമാറും. സംഭവത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ കേസെടുക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം