മലപ്പുറം: പൊന്നാനിയിൽ വിസ തട്ടിപ്പ് നടത്തി പണം തട്ടി മുങ്ങിയ പ്രതിയെ ഇരുപത്തിനാല് വർഷങ്ങൾക്ക് ശേഷം പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു. ആലുവ സ്വദേശിയായ യുസി കോളേജ് പരിസരത്തെ വാഴക്കാല പറമ്പിൽ പരീത് ഹാജിയുടെ മകൻ സാലിഹ് (60) ആണ് അറസ്റ്റിലായത്.
പൊന്നാനിയിലെ ആദ്യ ഭാര്യയുടെ വീട്ടിൽ താമസിച്ച് വരവേ പലരിൽ നിന്നായി വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്ത ശേഷം കബളിപ്പിച്ച് കുടുംബത്തെ ഉപേക്ഷിച്ച് പ്രതി മുങ്ങുകയായിരുന്നു. മഞ്ചേരി ആനക്കയത്ത് മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞ് വരവെയാണ് പ്രതി പിടിയിലായത്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
മലപ്പുറം ജില്ല പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐ പി എസ് അവർകളുടെ നിർദേശപ്രകാരം തിരൂർ ഡി.വൈ.എസ്.പി കെ . എം.ബിജുവിൻ്റെ നേതൃത്വത്തിൽ പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ, എസ് ഐ നവീൻ ഷാജ്, സി പി ഓ മാരായ നാസർ ,പ്രശാന്ത് കുമാർ, സൗമ്യ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.
പൊന്നാനി കോടതി നാല് കേസുകളിൽ പിടികിട്ടപുള്ളിയായി പ്രഖ്യാപിച്ച പ്രതി സംസ്ഥാനത്ത് സമാന രീതിയിൽ ഉള്ള കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം പരിശോധിച്ച് വരികയാണ് എന്ന് പൊന്നാനി സി ഐ വിനോദ് വലിയാട്ടൂർ അറിയിച്ചു. പ്രതിയെ ഇന്ന് പൊന്നാനി കോടതിയിൽ ഹാജരാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം