കോഴിക്കോട്: അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ തള്ളി ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ. ഇത് ഒറ്റയാൾ പട്ടാളമല്ലെന്നും പാർട്ടിയാണെന്നും ശോഭ സുരേന്ദ്രൻ ഓർമിപ്പിച്ചു. അതിവേഗ റെയിൽ പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ചത് സുരേന്ദ്രന്റെ വ്യക്തിപരമായ നിലപാടാണെന്നും ശോഭ വ്യക്തമാക്കി.
ഈ പാത വരാനായിട്ട് സാമൂഹികാഘാത പഠനം നടത്തി റിപ്പോർട്ട് വരേണ്ടതുണ്ട്. രണ്ടാമതായി ഇതിന് പാരിസ്ഥിതിക ആഘാതമുണ്ടോ എന്നു പരിശോധിക്കാനായി പഠനം ഉൾപ്പെടെ നടത്തേണ്ടതുണ്ട്. അതിനെ തുടർന്നാണ് ഈ പദ്ധതി കേരളത്തിലെ പൊതു സമൂഹത്തിനു മുന്നിൽ വയ്ക്കേണ്ടത്. കഴിഞ്ഞ തവണ ചെയ്തതുപോലെ ആരാന്റെ അടുക്കളയിൽ കയറി ഒരു കുറ്റി നാട്ടാം എന്ന ധാരണ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉണ്ടെങ്കിൽ അതൊന്നും നടക്കാൻ പോകുന്നില്ല. എന്തായാലും ഊരാളുങ്കൽ സൊസൈറ്റിക്ക് ഇതിന്റെ കരാറൊന്നും കിട്ടാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി മനസ്സിലാക്കിയാൽ നല്ലതാണ്. കേരളത്തിലെ ജനങ്ങൾക്ക് ദോഷകരമായതൊന്നും ഈ രാജ്യത്തെ സ്നേഹിക്കുന്ന, കേരളത്തെ സ്നേഹിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പോകുന്നില്ല.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
ശ്രീധരൻ സാറിനെ ആർക്കു വേണമെങ്കിലും പോയി കാണാം. മാത്രമല്ല, ശ്രീധരൻ സാർ നരേന്ദ്ര മോദിക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരാളാണ്. പാർട്ടിയുടെ സംസ്ഥാന ഘടകത്തിന്റെ അധ്യക്ഷൻ ശ്രീധരൻ സാറിനെ കണ്ടതിന്റെ പേരിൽ ഇങ്ങനെയൊന്നും വ്യാഖ്യാനിക്കേണ്ട കാര്യമില്ല. ഇത് ഒറ്റയാൾ പട്ടാളമല്ല, ഒരു പാർട്ടിയാണ്. ജനത്തിന് ഇത് ഉപകാരപ്പെടുമോ, അവർക്ക് പ്രശ്നമുണ്ടാക്കാതെ ഈ പദ്ധതി കൊണ്ടുവരാൻ കഴിയുമോ എന്ന കാര്യങ്ങളൊക്കെ പാർട്ടിക്കകത്ത് ചർച്ച ചെയ്യുമെന്നും ശോഭ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















