കൊച്ചി: കെ-റെയിൽ പദ്ധതി നിലവിലെ രീതിയിൽ മുന്നോട്ട് കൊണ്ട് പോകാനാകില്ലെന്ന് ഇ ശ്രീധരൻ. എലവേറ്റഡ് അല്ലെങ്കിൽ ഭൂഗർഭ സെമി ഹൈ സ്പീഡ് പദ്ധതിയാണ് താൻ മുന്നോട് വെച്ചത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താൻ താത്പര്യമുണ്ട്. ഡി.എം.ആർ.സിയെ ഏൽപ്പിച്ചാൽ ആറ് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കാൻ കഴിയുമെന്നും ഇ.ശ്രീധരൻ പറഞ്ഞു.
സിൽവർ ലൈനിനെ സംബന്ധിച്ചുള്ള ചർച്ചകൾ ഒരിടവേളക്കുശേഷം ചൂടുപിടിച്ചിരിക്കെയാണ് സിൽവർ ലൈനിന് ബദലായുള്ള പദ്ധതിയാണ് തന്റേതെന്ന് ഇ ശ്രീധരൻ വ്യക്തമാക്കിയത്. സിൽവർ ലൈൻ പദ്ധതി നിലവിലെ രീതിയിൽ മുന്നോട്ടു കൊണ്ടുപോകാൻ ആകില്ല. പദ്ധതി ചെലവും ഭൂമി ഏറ്റെടുക്കലും വളരെ കുടുതലാണ്. എന്നാൽ താൻ മുന്നോട്ടുവച്ച പദ്ധതി പ്രകാരം ഇതുരണ്ടും കുറയ്ക്കാനാകും. തന്റെ പദ്ധതിക്ക് കേന്ദ്രസർക്കാരിൽനിന്ന് എളുപ്പത്തിൽ അനുമതി കിട്ടാനാണ് സാധ്യതയെന്നും ഇ ശ്രീധരൻ പറഞ്ഞു.
പദ്ധതിയുടെ ഡിപിആർ ഒന്നരവർഷംകൊണ്ട് പൂർത്തിയാക്കാൻ ആകും. നിർമ്മാണ ചുമതല ഡിഎംആർസിയെ ഏൽപ്പിച്ചാൽ ആറു വർഷം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. എന്നാൽ മറ്റ് ഏജൻസികൾ ആണെങ്കിൽ വൈകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന് സിപിഎം. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. തുടർനടപടികൾക്ക് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
അതിവേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിവേഗ റെയിൽ പദ്ധതി എതിരാളികൾക്ക് രാഷ്ട്രീയ ആയുധമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. എല്ലാവിഭാഗങ്ങളുടെയും പിന്തുണയോടുകൂടി ജനങ്ങളെ പദ്ധതിയെപ്പറ്റി ബോധ്യപ്പെടുത്തിയശേഷം മുന്നോട്ടുപോകാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് സെമി സ്പീഡ് റെയില്‍വേ എന്ന ആശയം അദ്ദേഹം കെ വി തോമസിന് കൈമാറിയത്.
മുന്നണിയിലെ ഘടകക്ഷികളുമായും വിഷയത്തിൽ ചർച്ചകൾ നടക്കും. സിൽവർലൈനിനായി ഭൂമി ഏറ്റെടുക്കാൻ മഞ്ഞ കുറ്റികൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള സർവേയ്ക്കെതിരെ സിപിഐയിൽ വിമർശനം ഉണ്ടായി. ഇ.ശ്രീധരനെ മുന്നിൽനിർത്തിയാൽ എതിർപ്പ് പരമാവധി കുറയുമെന്ന പ്രതീക്ഷ സർക്കാർ കേന്ദ്രങ്ങളിലുണ്ട്. ഇതിന്റെ ഭാഗമായാണ് കെ.വി.തോമസിനെ ചർച്ചകൾക്കായി നിയോഗിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















