കോഴിക്കോട്: 27 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ മിഠായിത്തെരുവില്‍ ജി.എസ്.ടി വകുപ്പിന്റെ റെയ്ഡ്. വ്യാപകമായ നികുതി വെട്ടിപ്പ് നടക്കുന്നുവെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ജി.എസ്.ടി ഇന്റലിജന്‍സ് പരിശോധന നടത്തിയത്. അതിനിടെ, പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ കച്ചവടക്കാര്‍ പൂട്ടിയിട്ടു. പരിശോധനയ്ക്കെത്തിയ ജിഎസ്ടി സ്പെഷല്‍ സ്‌ക്വാഡില്‍ സ്ത്രീകളടക്കമുള്ളവര്‍ ഉണ്ടായിരുന്നു.
വെള്ളിയാഴ്ച പള്ളിയില്‍ പോകാന്‍ കടകള്‍ അടച്ചതാണ് അല്ലാതെ ഉദ്യോഗസ്ഥരെ പൂട്ടിയിട്ടതല്ലെന്ന് കച്ചവടക്കാര്‍ ന്യായം പറഞ്ഞു. എന്നാല്‍, കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വ്യാജ കച്ചവട ഇടപാട് നടത്തിയ കടകളില്‍ മാത്രമാണ് പരിശോധന നടത്തിയതെന്ന് ജിഎസ്ടി അധികൃതര്‍ അറിയിച്ചു.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
മിഠായിത്തെരുവിലെ 20 കടകളിലും കോഴിക്കോട്ടെ നാല് വീടുകളിലും മലപ്പുറത്തെ ഒരു വീട്ടിലുമാണ് പരിശോധന നടത്തിയത്. തട്ടിപ്പ് നടത്തിയ സ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ജി.എസ്.ടി. ഇന്റലിജന്‍സ് ജോയിന്റ് കമ്മിഷണര്‍ ടി.എ. അശോകന്‍ പറഞ്ഞു. ഗുജറാത്ത്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് കടകളില്‍ വില്‍പ്പനയ്ക്കുള്ള സധനങ്ങള്‍ വാങ്ങിയതായി വ്യാജരേഖയുണ്ടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്.
സാധനങ്ങള്‍ വാങ്ങിയ സംസ്ഥാനത്തുതന്നെ നികുതി നല്‍കിയ വിവരങ്ങളും ഓണ്‍ലൈനായി രേഖപ്പെടുത്തും. പിന്നീട് കച്ചവടക്കാര്‍ക്ക് കേരളത്തില്‍ നികുതി നല്‍കേണ്ടതില്ല. ജി.എസ്.ടി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖപ്പെടുത്തിയ സാധനങ്ങളൊന്നും സ്ഥാപനങ്ങളില്‍ എത്തിയില്ല എന്ന് കണ്ടെത്തി. ഈ സ്ഥാപനങ്ങള്‍ തമ്മില്‍ ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















