തിരുവനന്തപുരം: അതിവേഗ റെയിൽ പദ്ധതി സംബന്ധിച്ച് ഇ.ശ്രീധരൻ നൽകിയ നിർദേശങ്ങളിൽ തിടുക്കപ്പെട്ട് തീരുമാനമെടുക്കേണ്ടെന്ന് സിപിഎം. പദ്ധതിയുടെ എല്ലാ വശങ്ങളും പരിശോധിച്ചശേഷം തുടർചർച്ചകൾ മതിയെന്ന് സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. തുടർനടപടികൾക്ക് യോഗം മുഖ്യമന്ത്രി പിണറായി വിജയനെ ചുമതലപ്പെടുത്തി.
അതിവേഗ റെയില്‍ വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ പദ്ധതി സംബന്ധിച്ച വിവാദങ്ങൾ ഒഴിവാക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. അതിവേഗ റെയിൽ പദ്ധതി എതിരാളികൾക്ക് രാഷ്ട്രീയ ആയുധമാക്കാൻ പാർട്ടി ആഗ്രഹിക്കുന്നില്ല. എല്ലാവിഭാഗങ്ങളുടെയും പിന്തുണയോടുകൂടി ജനങ്ങളെ പദ്ധതിയെപ്പറ്റി ബോധ്യപ്പെടുത്തിയശേഷം മുന്നോട്ടുപോകാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം സംസ്ഥാനസര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ വി തോമസ് പൊന്നാനിയിലെ ഇ ശ്രീധരന്റെ വീട്ടിലെത്തി അദ്ദേഹവുമായി ചര്‍ച്ച നടത്തിയിരുന്നു. അപ്പോഴാണ് സെമി സ്പീഡ് റെയില്‍വേ എന്ന ആശയം അദ്ദേഹം കെ വി തോമസിന് കൈമാറിയത്.
മുന്നണിയിലെ ഘടകക്ഷികളുമായും വിഷയത്തിൽ ചർച്ചകൾ നടക്കും. സിൽവർലൈനിനായി ഭൂമി ഏറ്റെടുക്കാൻ മഞ്ഞ കുറ്റികൾ സ്ഥാപിച്ചതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ബലപ്രയോഗത്തിലൂടെയുള്ള സർവേയ്ക്കെതിരെ സിപിഐയിൽ വിമർശനം ഉണ്ടായി. ഇ.ശ്രീധരനെ മുന്നിൽനിർത്തിയാൽ എതിർപ്പ് പരമാവധി കുറയുമെന്ന പ്രതീക്ഷ സർക്കാർ കേന്ദ്രങ്ങളിലുണ്ട്. ഇതിന്റെ ഭാഗമായാണ് കെ.വി.തോമസിനെ ചർച്ചകൾക്കായി നിയോഗിച്ചത്.
Read More: തൃശൂരിൽ ചൈൽഡ് ലൈൻ അംഗങ്ങളെ ആക്രമിച്ച് യുവാവ് പെൺകുട്ടിയെ കടത്തി
സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടില്ലന്നും അത് കൊണ്ട് സെമിസ്പീഡ് ഹൈ സ്പീഡ് റെയില്‍വേയാണ് കേരളത്തിന് വേണ്ടതെന്നുമാണ് ഇ ശ്രീധരന്‍ പറഞ്ഞത്. സില്‍വര്‍ ലൈനിലെ നിലവിലെ ഡി പി ആര്‍ അപ്രായോഗികമാണ്. ഭൂഗര്‍ഭ- ആകാശ പാതയാണെങ്കില്‍ അധികം ഭൂമി ഏറ്റെടുക്കേണ്ടി വരില്ലന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്.
ശ്രീധരൻ മുന്നോട്ടുവച്ച റെയിൽപദ്ധതിയെപ്പറ്റി പാർട്ടി ചർച്ച ചെയ്യുമെന്നും സംസ്ഥാനത്തിന്റെ വികസനമാണ് പ്രധാനമെന്നുമാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രതികരിച്ചത്. ബദൽനിർദേശത്തിൽ മുഖ്യമന്ത്രി അഭിപ്രായം പറയട്ടെയെന്ന നിലപാടിലാണ് കോൺഗ്രസ്. പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞശേഷം പ്രതികരിക്കാമെന്ന് നേതൃത്വം പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















