കൊച്ചി: ഇന്ത്യയിലെ ഉപഭോക്തൃ വായ്പാ വിപണിയില്‍ ചെറുകിട വായ്പകള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നതായി 2023ലെ ആദ്യ ത്രൈമാസത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ചെറിയ തുകകള്‍ക്കുള്ള വായ്പകളുമായി അണ്‍സെക്യേര്‍ഡ് വിഭാഗത്തിലെ വായ്പകള്‍ വളര്‍ച്ചയ്ക്കു പിന്തുണ നല്‍കുന്നതായും സിബിലിന്‍റെ വായ്പാ വിപണി സൂചിക (സിഎംഐ) ചൂണ്ടിക്കാട്ടുന്നു. 2023 മാര്‍ച്ചില്‍ അവസാനിച്ച ത്രൈമാസത്തില്‍ എല്ലാ വിഭാഗങ്ങളിലെ വായ്പകളുടെ കാര്യത്തിലും വളര്‍ച്ചയുണ്ടായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതും ഡിജിറ്റല്‍ രീതിയിലുള്ളതുമായ വായ്പകള്‍ ചെറുകിട വായ്പാ വിപണിക്ക് ഉത്തേജനം നല്‍കിതായി ട്രാന്‍സ്യൂണിയന്‍ സിബില്‍ സിഇഒയും മാനേജിങ് ഡയറക്ടറുമായ രാജേഷ് കുമാര്‍ ചൂണ്ടിക്കാട്ടി. ഉപഭോഗത്തിന്‍റെ അടിസ്ഥാനത്തിലുള്ള അണ്‍സെക്യേര്‍ഡ് വായ്പകള്‍ ഈ രംഗത്തു കൂടുതല്‍ നേട്ടമുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം