കൊച്ചി: ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തിന് വേണ്ടി ചിലതൊക്കെ ചെയ്യാനാകുമെന്ന് തെളിയിക്കുകയാണ് പ്രമുഖ അണുനാശിനി ബ്രാന്റായ ലൈസോൾ. ലൈസോൾ ഇന്ത്യയുടെ നോ മോർ ഹാഫ് ട്രൂത്ത് (#nomorehalftruth) എന്ന ഹാഷ് ടാഗ് ക്യാമ്പയിൻ ഇതിനോടകം ദേശീയ തലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിൽ ഈ ഹാഷ്ടാഗ് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം രാജ്യത്തെ ഒരു സ്കൂളോ അടുക്കളയോ ആണ് ലൈസോളിന്റെ നേതൃത്വത്തിൽ വൃത്തിയാക്കുന്നത്. കോടിക്കണക്കിനു വരുന്ന സൂക്ഷമ രോഗാണുക്കളെയാണ് ലൈസോൾ ഉപയോഗിച്ച് നശിപ്പിക്കുന്നത്. കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന അക്ഷയപാത്ര ഫൗണ്ടേഷനുമായി ചേർന്നാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളായ സമീറ റെഡ്ഡി, നേഹ ധൂപിയ, ഗുർമീത് ചൗധരി തുടങ്ങിയവർ ഉൾപ്പടെ നിരവധി പേരാണ് ഇതിന്റെ ഭാഗമായത്.
സാധാരണ ഫിനൈലിന്റെ കാര്യക്ഷമത തന്നെ ചോദ്യം ചെയ്യുന്ന നോ മോർ ഹാഫ് ട്രൂത്ത് ക്യാമ്പയിൻ മേയ് 29നായിരുന്നു ആരംഭിച്ചത്. ഇത്തരം ഫിനൈലുകൾ ഉപയോഗിച്ച് തറ തുടക്കുമ്പോൾ 50 ശതമാനം രോഗാണുക്കൾ മാത്രമേ നശിക്കുകയുള്ളൂ എന്ന് കണ്ടെത്തിയിരുന്നു. വിലക്കുറവ് മാത്രം മുന്നിൽ കണ്ട് ഇവ വാങ്ങി ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും. ജീവന് തന്നെ ഭീഷണിയാകുന്ന നിരവധി രോഗാണുക്കളാണ് ഇതുവഴി ശരീരത്തിലെത്തുന്നത്. അതേസമയം ലൈസോൾ ഉപയോഗിക്കുമ്പോൾ 99.9 ശതമാനം അണുക്കൾ നശിക്കുകയും മുന്നിരട്ടി വൃത്തിയാകുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്.
ഇക്കാര്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ക്യാമ്പയിൻ ആരംഭിച്ചത്. ഇതിനോടകം 800 മില്യൻ കാഴ്ചക്കാരും 50 മില്യനിൽ അധികം ലൈക്കും ഷെയറുകളും ലഭിച്ചിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം