തിരുവല്ല : 60 കാരിയായ വീട്ടമ്മയെ മർദ്ദിച്ച സംഭവത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കും കൂട്ടാളിക്കുമെതിരെ കേസ്. പുളിക്കീഴ് സീറോ ലാൻഡ് കോളനിയിലെ താമസക്കാരിയായ വീട്ടമ്മയുടെ പരാതിയിലാണ് പരുമല നാക്കട ബി ബ്രാഞ്ച് സെക്രട്ടറിയായ ഇടക്കാട്ടിൽ വീട്ടിൽ വിപിൻ നാഥ് (29) സുഹൃത്ത് തിക്കപ്പുഴ ഇടക്കാട്ടിൽ വീട്ടിൽ സജീഷ് (22) എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വീട്ടമ്മയുടെ മകൻ ബിജുവുമായി ഉള്ള തർക്കം പറഞ്ഞു തീർക്കാൻ ഇക്കഴിഞ്ഞ ദിവസം വൈകിട്ടോടെ എത്തിയ സംഘം നടത്തിയ ആക്രമണത്തിനിടെയാണ് വീട്ടമ്മക്ക് പരിക്കേൽക്കുന്നത്. സജീഷിന്റെ പിതാവും പരാതിക്കാരുടെ മകൻ ബിജുവും തമ്മിൽ ഉണ്ടായ അടിപിടി സംബന്ധിച്ച് ചോദിക്കാൻ എത്തിയ വിപിൻ നാഥും സംഘവും ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിനിടെ, കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണെന്ന് പറയപ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം