ആലപ്പുഴ: മകളുടെ വിവാഹ ദിവസം അച്ഛന് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി നമ്പുകണ്ടത്തില്‍ സുരേന്ദ്രനാണ് (54) മരണപ്പെട്ടിരിക്കുന്നത്. അപകടത്തിൽ വീടും ഭാഗികമായി കത്തി നശിച്ചു.
ഇന്ന് രാവിലെയാണ് സംഭവം. ഇദ്ദേഹത്തിന്റെ മകള്‍ സൂര്യയുടെ വിവാഹം ഇന്ന് ഉച്ചയ്ക്ക് 12 ന് നടക്കാനിരിക്കെയാണ് മരണം. മുഹമ്മയിലാണ് വിവാഹ ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് രാവിലെ കഞ്ഞിക്കുഴിയില്‍ അയല്‍വാസികളാണ് സുരേന്ദ്രന്റെ വീട്ടില്‍ നിന്ന് തീ ഉയരുന്നത് കണ്ടത്. ഉടന്‍ തന്നെ തീയണച്ചെങ്കിലും സുരേന്ദ്രനെ രക്ഷിക്കാനായില്ല.
കുടുംബവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നു സുരേന്ദ്രന്. ഭാര്യ നേരത്തേ മരിച്ച് പോയിരുന്നു. രണ്ട് പെണ്മക്കളും അമ്മയുടെ ബന്ധുക്കള്‍ക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നത്. ഇവരില്‍ മൂത്ത മകളാണ് സൂര്യ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം