കണ്ണൂര്‍: കണ്ണൂരില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ചിറക്കല്‍ കീരിയാടു ബുഖാരി മസ്ജിദിനു സമീപം തോട്ടോന്‍ മുസ്തഫയുടെ മകന് ടി പി റിയാസ് (43) ആണ് ആക്രമണത്തെ തുടർന്ന് മരിച്ചത്.
Read More:യമുനയിലെ ജലം സുപ്രീം കോടതിയിലെത്തി, ഡൽഹിയിലെ രാജ്ഘട്ട് മുങ്ങി
ഇന്നലെ രാത്രി 12 മണിയോടെ കാട്ടാമ്പള്ളി കൈരളി ബാറിലാണ് സംഭവം നടന്നിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച റിയാസ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.വാക്കുതര്‍ക്കത്തിനിടെ കത്തികൊണ്ടു വയറിനു കുത്തേല്‍ക്കുകയായിരുന്നു.
Read More:കുടുംബത്തിലെ നാലംഗ സംഘത്തിന്റെ ആത്മഹത്യ ശ്രമം; അച്ഛനും മകളും മരിച്ചു
പ്രതിയെന്നു സംശയിക്കുന്ന ആള് ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. ഒറ്റയ്ക്കു മദ്യപിക്കുകയായിരുന്ന റിയാസിനെ അന്വേഷിച്ചു പ്രതിയെന്നു സംശയിക്കുന്ന അഴീക്കോട് സ്വദേശി ബാറിലെത്തുകയും വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്നും മയ്യില്‍ പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം