ജയ്പൂര്‍: രാജസ്ഥാനില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ നിലയില്‍ 18കാരിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കരൗലി ജില്ലയിലാണ് നാടിനെ നടുക്കിയ ക്രൂര സംഭവം നടന്നിരിക്കുന്നത്.
Read More:യമുനയിലെ ജലം സുപ്രീം കോടതിയിലെത്തി, ഡൽഹിയിലെ രാജ്ഘട്ട് മുങ്ങി
ബുധനാഴ്ചയാണ് പെണ്‍കുട്ടിയെ കാണാതായത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതായി ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്കി. കിണറ്റില്‍ നിന്നാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടി ആസിഡ് ആക്രമണത്തിന് ഇരയായതായി പൊലീസ് പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.
Read More:ചന്ദ്രയാൻ 3 ഇന്ന് അതിന്റെ മൂന്നാം ദൗത്യവുമായി കുതിക്കും
പ്രതികളെ ഉടന്‍ തന്നെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ പ്രതിഷേധിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുവന്ന ആശുപത്രിക്ക് മുന്നിലായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം. പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ബിജെപി നേതാവ് മീന ആരോപിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം