തിരുവനന്തപുരം: സംസ്ഥാനത്ത് പെന്ഷന് വിതരണം ഇന്നുമുതൽ തുടങ്ങുന്നു. സാമൂഹ്യ സുരക്ഷാ പെന്ഷന് നല്കുന്നതിനുവേണ്ടി 768 കോടി രൂപയും ക്ഷേമനിധി ബോര്‍ഡ് പെന്ഷന് നല്‍കുന്നതിനായി 106 കോടി രൂപയും ഉള്‍പ്പെടെ 874 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിക്കുകയുണ്ടായി.
സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ആളുകള്‍ക്ക് 1600 രൂപ വീതമാണ് പെന്ഷന്. ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. മേയ്, ജൂണ്‍, ജൂലൈ മാസങ്ങളിലെ പെന്ഷന് അടുത്ത മാസം ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യാനാണ് ധനവകുപ്പ് ആലോചന.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം