തൃശ്ശൂര്‍: വേലൂരിൽ സ്കൂൾ ബസിടിച്ച് രണ്ടാം ക്ലാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ വാഹനത്തിന്റെ ഡ്രൈവറെ എരുമപ്പെട്ടി പോലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. തലക്കോട്ടുക്കര ഒ.ഐ.ഇ.ടി സ്കൂൾ ബസിന്‍റെ ഡ്രൈവർ അരവിന്ദനെയാണ് അറസ്റ്റ് ചെയ്തത്. മന:പൂർവ്വമല്ലാത്ത നരഹത്യയ്‌ക്കാണ് ഇയാൾക്കെതിരെ കേസെടുത്തിട്ടുള്ളത്.
ഇന്നലെ വൈകീട്ടാണ് ദാരുണമായ സംഭവമുണ്ടായത്. തലക്കോട്ടുക്കര ഒ.ഐ.ഇ.ടി പബ്ലിക്ക് സ്കൂൾ വിദ്യാർഥിനി വേലൂർ പണിക്കവീട്ടിൽ എട്ട് വയസുകാരി ദിയയാണ് അതേ സ്കൂളിലെ ബസിടിച്ച് മരിച്ചത്. ബസില്‍ നിന്നും ഇറങ്ങിയ ശേഷം റോഡ് മുറിച്ച് കടക്കുകയായിരുന്നു. ഇതറിയാതെ ഡ്രെെവര്‍ ബസ് മുന്നോട്ടെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. വാഹനമിടിച്ച് വീണ ദിയയുടെ തലയിലൂടെ ചക്രം കയറിയാണ് മരണം സംഭവിച്ചത്.
Also read : “ഫ്രാൻസ് മുഖ്യ സഖ്യശക്തി” – നരേന്ദ്ര മോദി : പ്രധാനമന്ത്രി ദ്വിദിന സന്ദർശനത്തിന് ഫ്രാൻസിൽ
അതേസമയം, കുറ്റകരമായ അശ്രദ്ധയും അനാസ്ഥയുമാണ് സ്കൂൾ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ആരോപണമുയർന്നിട്ടുണ്ട്. അപകടം നടക്കുമ്പോൾ കുട്ടികളുടെ സുരക്ഷാ ചുമതലയുള്ള ജീവനക്കാരനും ഏതാനും ചില അദ്ധ്യാപികമാരും ബസിലിരിക്കുന്നുണ്ടായിരുന്നു. കുട്ടിയെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കാൻ ഇവർ സഹായിക്കാതിരുന്നതാണ് പിഞ്ചു കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെടാൻ ഇടയാക്കിയതെന്നും ആരോപിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















