രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തി. ഓര്‍ലി വിമാനത്താവളത്തില്‍ ആചാരപരമായ സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചത്. വൈകിട്ട് പാരീസ് സെനറ്റില്‍ എത്തുന്ന മോദി സ്റ്റേറ്റ് പ്രസിഡന്റ് ജെറാഡ് ലാച്ചറുമായി കൂടിക്കാഴ്ച നടത്തും. രാത്രിയോടെ ഫ്രഞ്ച് പ്രധാനമന്ത്രി എലിസബത്ത് ബോണുമായും കൂടിക്കാഴ്ച നടത്തും. പിന്നീട് ലാ സീന്‍ മ്യൂസിക്കേലില്‍ ഇന്ത്യന്‍ സമൂഹത്തെയും വ്യവസായ തലവന്മാരെയും അഭിസംബോധന ചെയ്യും. തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.
സന്ദർശനത്തിൽ ആയുധ ഇടപാടുകളെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും. റഫാൽ യുദ്ധവിമാന കരാറിലും ഇരുരാജ്യങ്ങളും ഒപ്പിടും. 26 റഫാല്‍ യുദ്ധവിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. നേരത്തേ 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റഫാലുകള്‍ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര്‍ ഒപ്പിട്ടത്. വിമാന വാഹിനിക്കപ്പലുകളിൽ നിന്നുള്ള പ്രവർത്തനത്തിന് അനുയോജ്യമായ റാഫേൽ ജെറ്റുകളുടെ നാവിക വകഭേദം
നിരവധി സവിശേഷതകളാൽ സജ്ജമാണ്. മടക്കി ഒതുക്കാവുന്ന ചിറകും അണ്ടർ കവറും എടുത്തു പറയേണ്ട പ്രത്യേകതകളാണ്. റഫേൽ യുദ്ധവിമാനങ്ങളുടെയും അന്തർവാഹിനികളുടെയും വില സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് സർക്കാരുമായി ചർച്ച ചെയ്യും. 26 റഫാൽ യുദ്ധവിമാനങ്ങൾ കൂടി ഏറ്റെടുക്കുന്നത് ഇന്ത്യൻ പ്രതിരോധസേനയ്ക്ക് കരുത്തുകൂട്ടും.
സുരക്ഷിതവും സുസ്ഥിരവുമായ ഒരു ഇൻഡോ പസഫിക് മേഖലയെ ലക്ഷ്യമിട്ടാകും തങ്ങളുടെ കൂടിക്കാഴ്ചയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നേരത്തെ വ്യക്തമാക്കി. 2014 മുതല്‍ തന്നെ ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള വ്യാപാര ബന്ധം ഇരട്ടിയായിട്ടുണ്ട്. ഈ വർഷം മാത്രം 750-എയര്‍ ബസുകള്‍ക്കായി രണ്ട് ഇന്ത്യൻ വിമാനവാഹിനിക്കപ്പലുകൾ ഒരുക്കിയിട്ടുണ്ട്. പൊതുനന്മയ്ക്കായി ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചർ ഉപയോഗിക്കാനുള്ള കാഴ്ചപ്പാട് സാക്ഷാത്കരിക്കാൻ ഇരു രാജ്യങ്ങളും കൂടുതൽ അടുത്ത് പ്രവർത്തിക്കുകയാണ്. കഴിഞ്ഞ വർഷം പാരീസ് ബുക്ക് ഫെയർ, കാൻ ഫിലിം ഫെസ്റ്റിവൽ, വൈവാടെക്, പാരീസ് ഇൻഫ്രാ വീക്ക്, 2022 ൽ ഫ്രാൻസിലെ ഇന്റർനാഷണൽ സീടെക് വീക്ക് എന്നിവയിൽ ഇന്ത്യയെ കണ്ട്രി ഓഫ് ദി ഇയര്‍ ആയി ഫ്രാന്‍സ് ആദരിച്ചിരുന്നു.
ഇന്തോ-പസഫിക് മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഇരു രാജ്യങ്ങളുടെയും പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നും തങ്ങളുടെ മുന്‍നിര ആഗോള പങ്കാളികളില്‍ ഒരാളായാണ് ഫ്രാന്‍സിനെ കാണുന്നതെന്നും പാരീസിലേക്ക് തിരിക്കുന്നതിന് മുന്‍പ് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു. ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ പ്രകീർത്തിച്ച പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ച രീതിയിലാണെന്നും എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സ്ഥിരതയോടെ നിലകൊള്ളുന്നുവെന്നും പറഞ്ഞു. വരുന്ന 25 വര്‍ഷത്തേക്ക് ഇരു രാജ്യങ്ങളുടെയും ബന്ധം സുസ്ഥിരമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.നാളെ നടക്കുന്ന ബാസ്റ്റില്‍ പരേഡില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഇന്ത്യൻ നാവികസേനയുടെ 77 അംഗ വ്യോമ സേനാംഗങ്ങൾ ബാസ്റ്റിൽ പരേഡിൽ പങ്കെടുക്കുന്നുണ്ട്. റഫയിൽ വിമാനത്തിന്റെ അഭ്യാസപ്രകടനങ്ങൾ അല്ലാതെ 68 അംഗ സേനാംഗങ്ങൾ മാർച്ച് പരേഡിന്റെ ഭാഗമാകുന്നുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം