അയാളുടെ വാക്കുകളെ പ്രണയിക്കാത്ത അക്ഷര പ്രേമികൾ ഇല്ല .പ്രാഗ് വസന്തത്തിന്റെ കരുത്തുറ്റ പോരാളി, വിശ്വപ്രസിദ്ധ എഴുത്തുകാരൻ മിലൻ കുന്ദേര …പകരം വെക്കാനില്ലാത്ത എഴുത്തുകാരൻ ഇനിയൊന്നും എഴുതാൻ ബാക്കിയില്ലാത്തവണ്ണം തന്റെ അക്ഷരങ്ങൾക്ക് പൂർണ്ണവിരാമം ഇട്ട് മറഞ്ഞകന്നിരിക്കുന്നു. പരപ്പിലും ആഴത്തിലും ഒരുപാട് എഴുതിയാണ് അദ്ദേഹം ലോകത്തോട് വിടവാങ്ങിയിരിക്കുന്നത്.
” നമ്മുടെ ജീവിതം ഭൂമിയോട് അടുക്കുംതോറും അവ കൂടുതൽ യഥാർത്ഥ്യവും സത്യസന്ധവുമാകും. മറിച്ച്, ഭാരത്തിന്റെ സമ്പൂർണ്ണ അഭാവം മനുഷ്യനെ വായുവിനേക്കാൾ ഭാരം കുറഞ്ഞവനാകാനും ഉയരങ്ങളിലേക്ക് കുതിക്കാനും ഭൂമിയിൽ നിന്നും അവന്റെ ഭൗമിക സത്തയിൽ നിന്നും വിടവാങ്ങാനും പകുതി യാഥാർത്ഥ്യമായിത്തീരാനും ഇടയാക്കുന്നു, അവന്റെ ചലനങ്ങൾ നിസ്സാരമാണ്. അപ്പോൾ നമ്മൾ എന്താണ് തിരഞ്ഞെടുക്കേണ്ടത്? ” ദി അൺബെയറബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗിൽ സബീനയ്ക്ക് സംഭവിച്ചത്, ആ കഥാപാത്രം ഉയർത്തുന്ന ചോദ്യങ്ങൾ മനുഷ്യ രാശിയുടെ നേർക്കാണ് അദ്ദേഹം എറിഞ്ഞു കൊടുക്കുന്നത്…ലോക പ്രശസ്ത കൃതിയിലൂടെ ഉത്തരം തേടി ഉഴലുന്ന നിരവധി ചോദ്യങ്ങളാണ് മിലൻ കുന്ദേര ആസ്വാദക മനസിലേക്ക് തൊടുത്തു വിടുന്നത്. ദി അൺബേരബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗിന്റെ എഴുത്തുകാരൻ പോയി മറഞ്ഞു എന്നാണ് നിരവധി അന്താരാഷ്ട്ര മാധ്യമങ്ങൾ തലക്കെട്ടായി കൊടുത്തത്.
പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിൽ മിലൻ കുന്ദേരയുടെ തൂലികയിൽ വിരിഞ്ഞ അതി ശക്തമായ കൃതിയായിരുന്നു ദി അൺബേരബിൾ ലൈറ്റ്നെസ്സ് ഓഫ് ബീയിംഗ് . കുന്ദേരയുടെ ഏറ്റവും പ്രശസ്തമെന്ന് ലോകം വാഴ്ത്തുന്ന പുസ്തകവും ഇത് തന്നെ ആവണം. ഉയിരടയാളങ്ങൾ’ എന്ന പേരിൽ മലയാളത്തിലേക്കും പുസ്തകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. . രചിച്ചിട്ടുണ്ട്. ദി ബുക്ക് ഓഫ് ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിങ്ങ്, ദി ജോക്ക് , ഇമ്മോർട്ടാലിറ്റി, ഐഡൻറിറ്റി, ഇഗ്‌നറൻസ്, തുടങ്ങിയവ ആഗോളതലത്തിൽ തന്നെ ആസ്വാദകശ്രദ്ധ നേടിയ കൃതികളാണ്. ഭാഷയും കഥാപാശ്ചാത്തലവും കഥാകദന രീതിയും എല്ലാം ഒന്നിനൊന്ന് മെച്ചം.
1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലോവാക്യയിലെ ബർണോ നഗരത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കുന്ദേരയുടെ ജനനം. സംഗീതജ്ഞനായ ലുഡ്‌വിക് കുന്ദേരയും മിലാഡ കുന്ദേരയുമായിരുന്നു മാതാപിതാക്കൾ. സംഗീതത്തിന്റെ ബാലപാഠങ്ങൾ പഠിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിൻറെ ചിന്താധാരകൾ എല്ലാം തിരിഞ്ഞിരുന്നത് വിപ്ലവ വഴിയിലേക്ക് ആയിരുന്നു. കൗമാരത്തിൽ തന്നെ അദ്ദേഹം ചെക്കോസ്ലോവാക്യൻ കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. 1948 ൽ കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിലെത്തിയ ശേഷം കുന്ദേര പ്രാഗിലെ ചാൾസ് സർവകലാശാലയിൽ സാഹിത്യവും ലാവണ്യശാസ്ത്രവും പഠിക്കാൻ ചേർന്നു. പിന്നീട് അക്കാദമി ഓഫ് പെർഫോമിങ് ആർട്സിൽ വിദ്യാർഥിയായി. പാർട്ടി വിരുദ്ധ നിലപാടെടുത്തു എന്ന പേരിൽ 1950 ൽ അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാർട്ടിയിൽനിന്നു പുറത്താക്കി. 1953 ല്‍ പുറത്തിറങ്ങിയ ‘മാന്‍ എ വൈഡ് ഗാര്‍ഡന്‍’ എന്ന കവിതാ സമാഹാരത്തിലൂടെയാണ് മിലന്‍ കുന്ദേര എഴുത്തുകാരനായി അരങ്ങേറ്റം കുറിക്കുന്നത്.
ചെക്കോസ്ലോവാക്യയിലെ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ എടുത്ത നിലപാടുകളാണ് കുന്ദേരയെ ഭരണകൂടത്തിന് അനഭിമതനാക്കിയത്. 1968 ല്‍ പ്രാഗ് വസന്തത്തിനെതിരെയുള്ള അക്രമാസക്തമായ അടിച്ചമര്‍ത്തലിനെതിരെ അദ്ദേഹം ശബ്ദിച്ചു. ഇതിനെ തുടര്‍ന്നാണ് 1969 ല്‍ എഴുത്തുകാരുടെ സംഘടനയില്‍ നിന്നും 1970ല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെടുന്നത്. ഫിലിം അക്കാദമിയില്‍ അദ്ദേഹത്തിന്റെ അധ്യാപന പ്രവര്‍ത്തനങ്ങളും താല്‍ക്കാലികമായി നിര്‍ത്തി. അദ്ദേഹത്തിന്റെ നാടകങ്ങള്‍ നീക്കം ചെയ്തു. കൂടാതെ പ്രസിദ്ധീകരണങ്ങള്‍ നിരോധിക്കുകയും പുസ്തകശാലകളില്‍ നിന്ന് കുന്ദേരയുടെ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്നത് നിരോധിക്കുകയും ചെയ്തു.
വ്യക്തികളുടെ വികാരങ്ങളെയും വിചാരങ്ങളെയും അതിസൂക്ഷ്മമായി നോവലിലേയ്ക്ക് ഒപ്പിയെടുത്ത എഴുത്തുകാരനായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പരിഷ്‌കരണങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് കൊണ്ട് രൂപീകരിക്കപ്പെട്ട രാഷ്ട്രീയ കൂട്ടായ്മയായ പ്രാഗ് വസന്തത്തിന്റെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റത്തിൽ കുന്ദേര പങ്കാളിയായതായിരുന്നു ചെക്ക് സര്‍ക്കാരിനെ ചൊടിപ്പിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ പൗരത്വം നിഷേധിക്കുന്നതിന് വരെ കാരണമായതും. 1956 ൽ പാർട്ടി അദ്ദേഹത്തെ തിരിച്ചെടുത്തെങ്കിലും 1970 ൽ വീണ്ടും പുറത്താക്കി. 1967 ൽ എഴുതിയ ദ് ജോക്ക് എന്ന നോവലിൽ ഈ പശ്ചാത്തലങ്ങളെല്ലാം പരാമർശിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് സർക്കാർ കുന്ദേരയുടെ കൃതികൾ നിരോധിച്ചു. 1979 ൽ കുന്ദേരയുടെ ചെക്കോസ്ലോവാക്യൻ പൗരത്വം സർക്കാർ റദ്ദാക്കി. പക്ഷെ അതിനുമുൻപ് 1975 ൽത്തന്നെ അദ്ദേഹം ഭാര്യയ്ക്കൊപ്പം ഫ്രാൻസിലെത്തിയിരുന്നു. ഫ്രഞ്ച് സർക്കാർ 1981 ൽ അവർക്കു ഫ്രഞ്ച് പൗരത്വം നൽകി. പിന്നീട് 2019 ലാണ് ചെക്ക് റിപ്പബ്ലിക് കുന്ദേരയ്ക്ക് തങ്ങളുടെ രാജ്യത്തിന്റെ പൗരത്വം തിരികെ നൽകിയത്. അധികാരത്തിന്റെ മറവിയ്ക്കെതിരെയായിരുന്നു അദ്ദേഹത്തിൻറെ പോരാട്ടങ്ങളെല്ലാം . തൻറെ കൃതികളിലൂടെ പ്രതിരോധത്തിന്റെ പോരാട്ടം നടത്തുകയും തൂലിക പടവാളാക്കുകയും ചെയ്ത അതുല്യ പ്രതിഭയാണ് ലോകത്തോട് വിട പറഞ്ഞത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം