പത്തനംതിട്ട: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുൾപ്പെടെ മൂന്നുപേരെ കൊടുമൺ പൊലീസ് പിടികൂടി. കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് വിഷ്ണു ഭവനത്തിൽ വീട്ടിൽ വിഷ്ണു തമ്പി (27), തൃശൂർ കൊടുങ്ങല്ലൂർ മേത്തല വയലമ്പലം കൂളിയാട്ടുനിന്ന് കൊടുമൺ ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരിവ് മിഥുനത്തേതിൽ താമസിക്കുന്ന വൈഷ്ണവ് (26), ഇടത്തിട്ട ഐക്കരേത്ത് കിഴക്കേചരുവിൽ മിഥുനത്തേതിൽ അഭിലാഷ് (23) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ ഒന്നാംപ്രതി വിഷ്ണു കൊടുമൺ പൊലീസ് സ്റ്റേഷനിൽ ഒമ്പത് കേസുകളിൽ പ്രതിയാണ്. ദേഹോപദ്രവക്കേസിൽ അടൂർ ജെ.എഫ്.എം കോടതിയിൽനിന്ന് ജാമ്യത്തിൽ കഴിഞ്ഞുവരികയായിരുന്നു. 2021ൽ അടൂർ ആർ.ഡി.ഒ കോടതി ഒരുവർഷത്തെ ബോണ്ടിൽ ഇയാളെ നല്ലനടപ്പിന് ഉത്തരവായിരുന്നു. എന്നാൽ, ഇയാൾ ബോണ്ട് വ്യവസ്ഥ ലംഘിച്ച് കഴിഞ്ഞവർഷം കേസിൽ പ്രതിയായി.
സാമൂഹികവിരുദ്ധ പ്രവർത്തനം തടയൽ നിയമം (കാപ്പ) വകുപ്പ് 15പ്രകാരം ആറ്മാസത്തേക്ക് ജില്ലയിൽനിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരുന്നു. രണ്ടും മൂന്നും പ്രതികൾ മറ്റൊരു ദേഹോപദ്രവക്കേസിൽ പ്രതികളാണ്. കൂടാതെ, വിഷ്ണു തമ്പിക്കൊപ്പം ചേർന്ന് സ്ഥിരമായി നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. വിഷ്ണുവിനെതിരെ സ്റ്റേഷനിൽ 2020 മുതൽ റൗഡി ഹിസ്റ്ററി ഷീറ്റും നിലവിലുണ്ട്. കഴിഞ്ഞവർഷം ജൂൺ 13ന് കൊടുമൺ ബിവറേജസ് ഷോപ്പിന് സമീപം കൊടുമൺ സ്വദേശി ശ്രീജിത്തിനെ ഉപദ്രവിച്ച കേസിൽ പ്രതികൾ ഒളിവിലായിരുന്നു. ഇൻസ്പെക്ടർ പ്രവീണിന്റെ നേതൃത്വത്തിൽ പ്രതികളെ പിടികൂടിയത്. എസ്.ഐ രതീഷ് കുമാർ, എസ്.സി.പി.ഒ പ്രമോദ്, സി.പി.ഓമാരായ ജിതിൻ, മനോജ്, ബിജു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം