മുംബൈ: വേര്‍പിരിഞ്ഞ ഭാര്യയ്ക്ക് ചെലവിന് നൽകുന്നതിനോടൊപ്പം വളര്‍ത്തു നായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക കൂടി നല്‍കണമെന്ന് കോടതിയുടെ ഉത്തരവ്. വളര്‍ത്തുനായ്ക്കളുടെ സംരക്ഷണത്തിനുള്ള തുക വേണമെന്ന ഭാര്യയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട്, വേര്‍പിരിഞ്ഞു താമസിക്കുന്ന ഭര്‍ത്താവ് നല്കിയ ഹര്‍ജി ബാന്ദ്ര മെട്രോപ്പൊലിറ്റന്‍ മജിസ്ട്രേട്ട് കോടതി തള്ളി.
വളര്‍ത്തുമൃഗങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഭാഗമാണെന്ന് കോടതി വ്യക്തമാക്കി. ബന്ധങ്ങളിലെ തകര്‍ച്ച മൂലമുള്ള വൈകാരിക അസന്തുലിതാവസ്ഥയെ അതിജീവിക്കാന്‍ അവ സഹായകമാവും.
1986 ല്‍ വിവാഹിതരായ ദമ്പതികള്‍ 2021 മുതല്‍ പിരിഞ്ഞാണു താമസിക്കുന്നത്. 2 പെണ്‍മക്കളുണ്ടെങ്കിലും വിദേശത്താണ്. ഗാര്‍ഹിക പീഡനം ആരോപിച്ച്, പ്രതിമാസം 70,000 രൂപ ജീവനാംശം ആവശ്യപ്പെട്ടാണ് ഭാര്യ കോടതിയെ സമീപിക്കുകയുണ്ടായത്. വരുമാനമില്ലെന്നും ആരോഗ്യനില മോശമാണെന്നതിനുമൊപ്പം 3 റോട്ടര്‍വീലര്‍ വളര്‍ത്തു നായ്ക്കളുണ്ടെന്നും ചൂണ്ടിക്കാട്ടി. ഹര്‍ജി തീര്‍പ്പാക്കുന്നതു വരെ ഭാര്യയ്ക്ക് ഇടക്കാല ജീവനാംശമായി 50,000 രൂപ നല്‍കണമെന്നു ഭര്‍ത്താവിനോടു കോടതി നിര്‍ദേശിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം