പ്രഭാതഭക്ഷണമായി ഓട്സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാർഗമാണ്. ഓട്സിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വയറു പെട്ടെന്ന് നിറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കുന്നു. മെച്ചപ്പെട്ട ദഹനാരോഗ്യം നല്‍കുന്നതോടൊപ്പം, പ്രോട്ടീൻ പോലുള്ള അവശ്യ പോഷകങ്ങളാൽ നിറഞ്ഞ ഓട്സ്, രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
ഓട്സ് കഴിക്കാന്‍ ധാരാളം മാര്‍ഗങ്ങള്‍ ഉണ്ട്. ദോശ, ഇഡ്ഡലി, പൊങ്കൽ, ഉപ്പുമാവ് തുടങ്ങിയ പലഹാരങ്ങളിൽ ഓട്സ് ഉൾപ്പെടുത്താം. ഓട്സ് കൊണ്ട് മാത്രമായി ഉണ്ടാക്കാന്‍ പറ്റുന്ന അടിപൊളി വിഭവങ്ങളും ഉണ്ട്. പ്രഭാതഭക്ഷണമായി ഉണ്ടാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് ഓട്സ് ഊത്തപ്പം.
ഇതിനായി മിക്സിയില്‍ ഓട്സ്, സൂചിറവ, കായം എന്നിവ ചേര്‍ത്ത് പൊടിക്കുക. ഇത് ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം, അതിലേക്ക് തൈര്, ചുവന്ന മുളക് പൊടി, ജീരകം, അരിഞ്ഞ ഇഞ്ചി, ബേക്കിംഗ് സോഡ എന്നിവ ചേർക്കുക. ഇതിലേക്ക് കുറച്ച് വെള്ളം അല്പാല്പമായി ചേര്‍ത്ത് കട്ടിയുള്ള മാവ് ഉണ്ടാക്കുക. ഇത് 10-15 മിനിറ്റ് മാറ്റി വയ്ക്കുക.
ഇനി കാപ്സിക്കം, തക്കാളി, പച്ചമുളക് തുടങ്ങിയവ ചേർക്കണം. ഉപ്പ് ചേർത്ത് എല്ലാം ഒരുമിച്ച് യോജിപ്പിക്കുക. ഒരു തവയിൽ അൽപം എണ്ണ ചൂടാക്കി അതിലേക്ക് ഒരു തവി മാവ് ഒഴിക്കുക. ഇരുവശവും മറിച്ചിട്ട് വേവിക്കുക. ഗോൾഡൻ ബ്രൗൺ നിറമായാൽ ഓട്സ് ഊത്തപ്പം റെഡി!
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം