തടികുറയ്ക്കാനായി ഡയറ്റ് നോക്കുന്നവരുടെ മെനുവിലെ പ്രധാന താരമാണ് കുക്കുമ്പർ. ശരീരത്തിന് വളരെ നല്ലതാണിത്. കുരുമുളകും ഉപ്പുമൊക്കെ ചേർത്ത് സാലഡായും മിക്കവരും കഴിക്കാറുണ്ട്. രാത്രിയിലെ ഭക്ഷണമായി മിക്കവരും ഇൗ സാലഡാണ് കഴിക്കുന്നത്. ഈ രുചിയിൽ നിന്നും വ്യത്യസ്തമായി സ്പൈസി സാലഡായി കുക്കുമ്പർ കഴിച്ചാലോ? ഇൗസിയായി തയാറാക്കാവുന്ന വിഭവമാണിത്. എങ്ങനെയെന്നു നോക്കാം.
കുക്കുമ്പർ നന്നായി കഴുകിയതിന് ശേഷം ക്യൂബ് ആകൃതിയിൽ കഷ്ണങ്ങളാക്കണം. അതിലേക്ക് കുറച്ച് പുതിനയിലയും മല്ലിയിലയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും എരുവിന് അനുസരിച്ച് പച്ചമുളകും ആവശ്യത്തിനുള്ള ഉപ്പും ജീരകവും ഇത്തിരി വെള്ളമോ അല്ലെങ്കിൽ െഎസ്ക്യൂബോ ചേർത്ത് മിക്സിയിൽ അരച്ചെടുക്കാം. സ്പൈസിയായ കൂട്ട് അരിഞ്ഞ കുക്കുമ്പറിലേക്ക് ചേർത്ത് ഒരുമുറി നാരങ്ങാ നീരും ചേർത്ത് നന്നായി യോജിപ്പിച്ച് കഴിക്കാം. വെറൈറ്റി രുചിയിലെ സ്പൈസി സാലസ് റെഡി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം