മെയ് 3 ന് തുടങ്ങിയ അക്രമങ്ങൾ മണിപ്പൂരിനെ ഇതുവരെ കാണാത്ത അശാന്തിയിലേക്ക് തള്ളിവിട്ടു. മണിപുർ കത്തുകയായിരുന്നു. എല്ലായിടത്തും നിലവിളികൾ.
സംഘപരിവാർ ഭിന്നിപ്പിക്കാൻ ശ്രമിക്കുമ്പോൾ, പ്രധാനമന്ത്രി മഹാ മൗനത്തിൽ ഒളിക്കുമ്പോൾ, അരക്ഷിതമായിപ്പോയ ഒരു സമൂഹത്തെ ചേർത്ത് പിടിക്കുകയാണ് കോൺഗ്രസും യു.ഡി.എഫും. മണിപ്പൂരിലെ മുറിവേറ്റ മനുഷ്യർക്ക് നനുത്ത സ്നേഹത്തിന്റെ സാന്ത്വനവുമായി രാഹുൽ ഗാന്ധി എത്തി.
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ എം.പിമാരായ ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുൽ സമദ് സമദാനി, പി.വി. അബ്ദുൽ വഹാബ്, നവാസ് കനി എന്നിവരടങ്ങുന്ന സംഘം രണ്ട് ദിവസമായി മണിപ്പൂരിലുണ്ട്. ഇന്ന് ഇംഫാലിൽ നടന്ന സമാധാന റാലിയിൽ കേരളത്തിന്റെ ഐക്യദാർഢ്യം അറിയിച്ച് അവർ പങ്കെടുത്തു.
സ്നേഹവും വിശ്വാസവും പരസ്പര ബഹുമാനവുമാണ് മുറിവുണക്കാനുള്ള മരുന്ന്.
മുസ്ലീം ലീഗ് സംഘത്തിന് ഹൃദയാഭിവാദ്യങ്ങൾ.
#UDF
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം