ബംഗളൂരു: ബംഗളൂരുവിലെ ടെക് കമ്പനിയിൽ ഇന്നലെ നടന്ന ഇരട്ടകൊലപാതകത്തിൽ മരിച്ചവരിൽ ഒരാൾ മലയാളിയെന്ന് റിപ്പോർട്ട്. കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശി വിനു കുമാറാണ് കൊല്ലപ്പെട്ടത്. ഏറോണിക്സ് ഇന്റർനെറ്റ് കമ്പനിയുടെ എംഡി ആയിരുന്നു വിനു കുമാർ. ആക്രമണത്തിൽ കമ്പനി സിഇഒ ഫനീന്ദ്ര സുബ്രമണ്യയും കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെയായിരുന്നു സംഭവം. കമ്പനിയിൽ നിന്നും പുറത്താക്കിയ ഫെലിക്സ് എന്ന യുവാവിന്റെ നേതൃത്വത്തിൽ മൂന്നംഗ സംഘം കമ്പനിയിൽ അതിക്രമിച്ചു കയറി ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കമ്പനിയിൽ നിന്നും പുറത്തായ ശേഷം ഫെലിക്സ് സമാന ബിസിനസ് ആരംഭിച്ചിരുന്നു. സ്ഥാപനങ്ങൾ തമ്മിലുള്ള മത്സരമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികൾക്കായി പൊലീസ് തിരച്ചിൽ ശക്തമാക്കി. കൊല്ലപ്പെട്ട വിനു കുമാറിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം