തൃശൂർ: തൃശൂർ മെഡിക്കൽ കോളജില്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ ഡോക്ടറുടെ വീട്ടിൽ നിന്ന് 15 ലക്ഷം രൂപ പിടികൂടി. 500, 2000, 100, 200 രൂപയുടെ നോട്ടുകളാണ് വിജിലൻസ് റെയ്ഡിൽ കണ്ടെത്തിയത്. തൃശൂർ മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസകിന്റെ വീട്ടിൽനിന്നാണ് പണം കണ്ടെത്തിയത്.
Read more: ആംബുലൻസ് എടുക്കാൻ വൈകിയതിനാൽ രോഗി മരിച്ച സംഭവം: ഡ്രൈവർക്ക് സസ്പെൻഷൻ
മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടി ഡോക്ടർ 3000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പണം ഡോക്ടർ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ ഇന്ന് വൈകീട്ട് നാലിന് എത്തിക്കാൻ പരാതിക്കാരനോട് ആവശ്യപ്പെട്ടു. കൈക്കൂലി കൊടുക്കാഞ്ഞതിനാൽ പല പ്രാവശ്യം പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ ഡോക്ടർ മാറ്റിവെക്കുകയായിരുന്നു.
വിജിലൻസ് ഡി.വൈ.എസ്.പി ജിം പോൾ സിജിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടി നൽകിയ നോട്ട് പരാതിക്കാരനിൽനിന്ന് ഡോക്ടർ ഷെറി ഐസക് സ്വീകരിക്കുന്ന സമയം വിജിലൻസ് പിടികൂടുകയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം